ദുബായിൽ രക്തദാന രംഗത്തും പ്‌ളേറ്റ്‌ലറ്റ്ധാന രംഗത്തും കഴിഞ്ഞ 10 വർഷമായി നിലകൊള്ളുന്ന കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീമിന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി ആദരവ് നൽകി ദുബൈയുടെ വിവിധ ഭാഗങ്ങളിലും ലത്തീഫ ഹോസ്പിറ്റലിലുമായി ആഴ്ച തോറും നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചും രക്തദാനത്തിന്നും പ്‌ളേറ്റ്‌ലറ്റ്ധാനതിന്നും പ്രോത്സാഹനം നൽകിയും ശക്തമായ പ്രവർത്തനമാണ് കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീമ് ചെയ്തിട്ടുള്ളത് മൈ ബ്ലഡ് ഫോറ് മൈ കൺട്രി എന്ന ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ ബ്ലഡ് ഡോനെഷൻ ക്യാമ്പയിന്റെ ഭാഗമായി .

ദുബായി ഹെൽത്ത് ഇന്നോവേഷൻ സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ദുബായി ഹെൽത്ത്‌കെയർ കോർപറേഷൻ സിഇഒ ഡോ.യൂനിസ് കാസിമിൽ നിന്ന് കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീം പ്രതിനിധി അൻവർ വയനാട്, സലാം കന്യപ്പാടി എന്നിവർ സ്‌നേഹോപഹാരം ഏറ്റുവാങ്ങി

കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീം പ്രതിനിധികളായ ശിഹാബ് തെരുവത് സലാം കന്യപ്പാടി എന്നിവരും സംബന്ധിച്ചു.നിരവധി ക്യാമ്പുകൾ വിജയകരമായി നടത്തി ഏറെ ജനശ്രദ്ധ നേടിയ കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീമിന് ദുബായ് ഹെൽത്ത് അഥോറിറ്റി നല്കുന്ന ആദരവ്
മൈ ബ്ലഡ് ഫോറ് മൈ കൺട്രി ക്യാമ്പയിന്റെ ഭാഗമായി രക്തം നല്കിയവർക് സമര്പിക്കുന്നതായി കൈൻഡ്‌നെസ്സ് ബ്ലഡ് ഡോനെഷൻ ടീം പ്രതിനിധികളായ അന്വര് വയനാട് .ശിഹാബ് തെരുവത് . സലാം കന്യപ്പാടി എന്നിവർ അഭിപ്രായപ്പെട്ടു