- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു.
ദേശീയ ചലച്ചിത്ര അവാർഡ് നേടിയ നഞ്ചിയമ്മയെ വിമൻ ജസ്റ്റിസ് ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഉഷാകുമാരി ഉപഹാരം കൈമാറി.നഞ്ചിയമ്മക്ക്‌ലഭിച്ച ദേശീയ പുരസ്‌കാരം അരിക് വൽകരിക്കപ്പെട്ടവരുടെ അർഹതകൾക്ക് വൈകിക്കിട്ടിയ അംഗീകാരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഗോത്ര വിഭാഗങ്ങളുടെ തനത് ആവിഷ്‌കാരങ്ങളെയും അവയിലെ കലാമൂല്യത്തെയും എല്ലാ കാലത്തും കണ്ടില്ലെന്നു നടിക്കാനാവില്ല. അടിച്ചമർത്തിപ്പെട്ട ശബ്ദത്തോട് ഇനിയും അസഹിഷ്ണുക്കളാകുന്നവർ നൽകുന്ന സന്ദേശം വ്യക്തമാണ്.
സംസ്ഥാന ട്രഷറർ മുംതാസ് ബീഗം, സംസ്ഥാന സെക്രട്ടറി വി.എ.ഫായിസ , ജില്ലാ പ്രസിഡണ്ട് ഷക്കീല ടീച്ചർ , ജന: സെക്രട്ടറി സഫിയ, ജില്ലാ കമ്മറ്റി അംഗങ്ങളായ എൽ സമ്മ, റുഖിയ, ഫ്രറ്റേണിറ്റി പ്രവർത്തകൻ ബാസിൽ മുഹമ്മദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Next Story