ദുബൈ: യൂണിയൻ കോപിൽ നിന്നുള്ള പ്രതിനിധി സംഘം, എമിറേറ്റ്‌സ് ഫ്‌ളൈറ്റ് കാറ്ററിങിന് കീഴിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രോപോനിക് വെർട്ടിക്കൽ ഫാമായ 'ബുസ്താനിക' സന്ദർശിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനികളുമായും ഉത്പാദക കേന്ദ്രങ്ങളുമായും കരാറുകളുണ്ടാക്കുന്നതിലൂടെ ഏറ്റവും മികച്ചതും സൂക്ഷ്മതയോടെയും ഉത്പാദിപ്പിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കുകയെന്ന യൂണിയൻ കോപിന്റെ ലക്ഷ്യം മുൻനിർത്തിയായിരുന്നു സന്ദർശനം.

ദുബൈ വേൾഡ് സെൻട്രലിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ബുസ്താനിക ഫാമിലേക്കുള്ള യൂണിയൻ കോപ് പ്രതിനിധികളുടെ സന്ദർശനം, ഇരു ഭാഗത്തുനിന്നുമുള്ള പരസ്പര സഹകരണത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യാനുള്ള യൂണിയൻകോപിന്റെ ശ്രമങ്ങളുടെയും അതുവഴി എല്ലാവർക്കും വേണ്ടി ആരോഗ്യകരമായ ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നുവെന്ന് യൂണിയൻ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് മാനേജർ യാഖൂബ് അൽ ബലൂഷി വിശദീകരിച്ചു. ഇവിടെ നിന്ന് സാധനങ്ങളുടെ ഉത്പാദനവും വിതരണവും തുടങ്ങുമ്പോൾ അവ മാർക്കറ്റിലെത്തിക്കുന്ന ആദ്യ ഏജൻസികളിലൊന്നായി യൂണിയൻ കോപ് പരിഗണിക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

 

ഒപ്പം അനുഭവങ്ങളും വൈദഗ്ധ്യവും പങ്കുവെയ്ക്കാനും കൃഷിയിലും പച്ചക്കറി വ്യാപാരത്തിലും ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച രീതികൾ പഠിക്കാനും പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഫ്രഷ് ഉത്പന്നങ്ങളുടെയും വിതരണം കൂടുതൽ വിപുലമാക്കാനും സ്വദേശി ഫാമുകളെ പിന്തുണയ്ക്കാനുമുള്ള യൂണിയൻ കോപിന്റെ പദ്ധതികളുടെ ഭാഗമായി ആഗോള ഫാമായ 'ബുസ്താനിക'യുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ അവസരങ്ങൾ തേടാനും സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

 

ചില്ലറ വിപണന രംഗത്തെ വിജയകരമായ തങ്ങളുടെ അനുഭവത്തെ കൂടുതൽ സമ്പന്നമാക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ തേടാനും യൂണിയൻ കോപ് എപ്പോഴും പരിശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ഗുണനിലവാരത്തിലുള്ള ഫ്രഷ് ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനും വേണ്ടി എമിറാത്തി ഫാമുകളിൽ പതിവായി സന്ദർശനം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.