- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാക്കുപിഴ സംഭവിച്ചതാണ്; ക്ഷമ ചോദിക്കുന്നു; രാഷ്ട്രപത്നിയെന്ന പരാമർശത്തിൽ മാപ്പ് പറഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ്; രാഷ്ട്രപതി മുർമുവിന് അധീർ രഞ്ജൻ ചൗധരിയുടെ കത്ത്
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ 'രാഷ്ട്രപത്‌നി' എന്നു വിളിച്ചതിൽ മാപ്പ് പറഞ്ഞ് കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. രാഷ്ട്രപതിക്ക് അയച്ച കത്തിലാണ് അധീർ രഞ്ജൻ ചൗധരി രേഖാമൂലം മാപ്പ് അറിയിച്ചത്. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജൻ ചൗധരി കത്തിൽ പറയുന്നുണ്ട്.
'താങ്കൾ വഹിക്കുന്ന സ്ഥാനത്തെ വിവരിക്കാൻ തെറ്റായ ഒരു വാക്ക് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു. അതു നാക്കുപിഴ സംഭവിച്ചതാണെന്നു ബോധിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു. മാപ്പ് അംഗീകരിക്കണമെന്ന് അഭ്യർത്ഥന.' അധീർ രഞ്ജൻ ചൗധരി കത്തിൽ പറഞ്ഞു.
Congress MP Adhir Ranjan Chowdhury tenders apology to President Droupadi Murmu over "Rashtrapatni" remark.
- ANI (@ANI) July 29, 2022
"...I assure you that it was a slip of the tongue. I apologise and request you to accept the same," reads his letter. pic.twitter.com/dM1shdVU2C
കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവൻ മാർച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമർശം. ഇതിനെ ഭരണപക്ഷ അംഗങ്ങൾ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിൽ വ്യാഴാഴ്ച ലോക്‌സഭ സ്തംഭിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീർ രഞ്ജൻ പറഞ്ഞിരുന്നു. രാഷ്ട്രപതിക്കു പരാതി നൽകാൻ പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീർ രഞ്ജന്റെ വിശദീകരണം.
അധിർ രഞ്ജൻ ചൗധരിവിനറെ വിവാദ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഭരണഘടനാ പദവിയേയും, ദ്രൗപദി മുർമുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാൻ കോൺഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിർമല സീതാരാമനും സ്മൃതി ഇറാനിയും പാർലമെന്റിൽ പ്രതിഷേധമുയർത്തിയിരുന്നു.
ഇഡി നടപടിക്കെതിരെ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ ഒരു ഹിന്ദി ചാനലിന് നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്‌നി എല്ലാവർക്കുമുള്ളതാണെന്ന് അധിർ രഞ്ജൻ പറയുകയായിരുന്നു.
മകൾക്കെതിരായ അനധികൃത ബാർ ഹോട്ടൽ നടത്തിപ്പ് വിവാദം കത്തിച്ച കോൺഗ്രസിനെതിരെ അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ ആദ്യം ആയുധമാക്കിയത് മന്ത്രി സ്മൃതി ഇറാനിയായിരുന്നു. എല്ലാ വിധത്തിലും ദ്രൗപദി മുർമു അപമാനിക്കപ്പെട്ടെന്നും അധിർ രഞ്ജൻ ചൗധരി പാർലമെന്റിലും പുറത്തും മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. പിന്നാലെ വിഷയം പാർലമെന്റിലെത്തി. അധിർ രഞ്ജൻ ചൗധരിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് സോണിയ ഗാന്ധിയാണെന്ന് ലോക്‌സഭയിൽ സോണിയയുടെ സാന്നിധ്യത്തിൽ സ്മൃതി ഇറാനി ആഞ്ഞടിച്ചു.
ന്യൂസ് ഡെസ്ക്