- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെയിൽവേ സ്റ്റേഷനിൽ വയോധികന് പൊലീസ് മർദനം; ട്രാക്കിലേക്ക് തലകീഴായി പിടിച്ചു; വീഡിയോ പ്രചരിക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപുർ റെയിൽവേ സ്റ്റേഷനിൽ വയോധികന് പൊലീസ് കോൺസ്റ്റബിളിന്റെ ക്രൂരമർദനം. കോൺസ്റ്റബിൾ വയോധികനെ ചവിട്ടുന്നതും ഇടിക്കുന്നതും ഒടുവിൽ ട്രാക്കിലേക്ക് തലകീഴായി പിടിക്കുന്നതും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കോൺസ്റ്റബിൾ അനന്ത് മിശ്രയെ സസ്പെൻഡ് ചെയ്തു
ജബൽപുർ റെയിൽവേ സ്റ്റേഷനിൽനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. രേവ ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അനന്ത് മിശ്ര. മദ്യലഹരിയിൽ ആയിരുന്ന വയോധികൻ, സഹയാത്രക്കാരോടും പൊലീസ് ഉദ്യോഗസ്ഥനോടും മോശമായി പെരുമാറുകയായിരുന്നു എന്നാണ് വിവരം. മുപ്പതുസെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അനന്ത് മിശ്ര, വയോധികന്റെ മുഖത്തിടിക്കുന്നതും കാണാം.
പിന്നീട് വയോധികന്റെ കാൽപാദത്തിൽ പിടിച്ചുവലിച്ച് റെയിൽവേ ട്രാക്കിന്റെ അടുത്തേക്ക് കൊണ്ടുപോയി തലകീഴായി പിടിക്കുന്നുമുണ്ട്. ഇതിനിടെ അനന്ത് മിശ്ര, വയോധികന്റെ കാലിൽ തുടരെത്തുടരെ ചവിട്ടുന്നുമുണ്ട്. സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്നവരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്.