ന്യഡൽഹി: എസ്എൻ കോളജുകളിലെ അദ്ധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഹർജി തീർപ്പാകുന്നതു വരെ അദ്ധ്യാപകരെ പിരിച്ചു വിടരുതെന്നും നിർദേശിച്ചു. വികലാംഗർക്കുള്ള നാലു ശതമാനം നിയമനം നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതി നിയമനം സ്റ്റേ ചെയ്തത്.

ഇതിനെതിരേ എസ്എൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ വിശദമായി വാദം കേൾക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത് അഭയ് എസ്. ഓഖ എന്നിവരാണ് ഹർജി പരിഗണിച്ചത്. ഇതിനോടകം നിയമിക്കപ്പെട്ട അദ്ധ്യാപകർക്കു സർവീസിൽ തുടരാമെന്നും തുടർ നിയമനങ്ങൾ നടത്തുമ്പോൾ ഇഗ്ലീംഷ് അദ്ധ്യാപക തസ്തികയിൽ ഒരു ഒഴിവ് നികത്താതെ ഇടണമെന്നും നിർദേശിച്ചിട്ടുണ്ട്. ആറ് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അഭിഭാഷകൻ റോയി എബ്രഹാം വഴിയാണ് എസ് എൻ ട്രസ്റ്റ് കോടതിയെ സമീപിച്ചത്.