ദുബായ്: ഹിജ്റ വർഷാരംഭം പ്രമാണിച്ച് ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച എമിറേറ്റിൽ സൗജന്യ പാർക്കിങ് ആയിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി പ്രഖ്യാപിച്ചു. ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴികെ എല്ലാ പാർക്കിങ് ഏരിയകളിലും മുഹറം ഒന്നിന് സൗജന്യ പാർക്കിങ് ആയിരിക്കും. ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ പൊതു, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.