- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവു നായക്കൂട്ടം 160 മുട്ടത്താറാവുകളെ കടിച്ചുകൊന്നു; അരലക്ഷം രൂപയുടെ നഷ്ടം

തൃപ്പൂണിത്തുറ: തെരുവു നായക്കൂട്ടം 160 മുട്ടത്താറാവുകളെ കടിച്ചുകൊന്നു. താറാവുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് എത്തിയപ്പോൾ നായ്ക്കൾ ഓടിമറഞ്ഞു. പാവംകുളങ്ങര എട്ടെന്നിൽ ക്ഷേത്രത്തിനു സമീപം കളരിക്കത്തറയിൽ വിശ്വംഭരന്റെ (73) താറാവുകളെയാണ് നായ്ക്കൾ കടിച്ചുകീറിയത്. തെരുവുനായ്ക്കൾ താറാവുകളെ ഇട്ടിരുന്ന കൂട് പൊളിച്ച് അകത്തുകടക്കുകയായിരുന്നു.
ചത്തതും പാതി ജീവനുള്ളതുമായ താറാവുകളെയാണ് കൂട്ടിൽ കാണാനായത്. മുട്ടയിട്ടു തുടങ്ങിയ ആറ് മാസം പ്രായമുള്ള താറാവുകളാണ് ചത്തത്. മൊത്തക്കച്ചവടക്കാരിൽനിന്ന് കടമായി വാങ്ങിയതാണ് താറാവുകളെയാണ് പട്ടികടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അര ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി.
340 താറാവുകളാണ് ഉണ്ടായിരുന്നത്. നായകളുടെ ശല്യം ഉള്ളതിനാൽ കൂടിനു ചുറ്റും പ്ലാസ്റ്റിക് വല ഇട്ടിട്ടുണ്ടായിരുന്നു. അതു പൊളിച്ചാണ് നായ്ക്കൾ ഉള്ളിലെത്തിയത്. ചത്ത താറാവുകളെ വീട്ടുവളപ്പിൽ കുഴിച്ചുമൂടി. കൃഷി നടത്തിപ്പിന് വിവിധ പുരസ്‌കാരങ്ങൾ വിശ്വംഭരൻ നേടിയിട്ടുണ്ട്. നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് സ്ഥലം സന്ദർശിച്ചു.

