മംഗളൂരു: സൂറത്കലിൽ യുവാവിനെ മുഖംമൂടി സംഘം തുണക്കടയിൽ കയറി വെട്ടിക്കൊന്ന കേസിൽ പ്രധാന പ്രതികളിലൊരാൾ അറസ്റ്റിൽ. വെളുത്ത ഹ്യുണ്ടായ് കാറിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ വെട്ടിക്കൊന്നത്. ഈ കാർ ഓടിച്ചിരുന്ന മംഗ്ലൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. പ്രതികൾക്ക് സഹായം നൽകി അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘപരിവാർ യുവജനസംഘടനാ പ്രവർത്തകരായ 21 പേർ കസ്റ്റിഡിയിലുണ്ട്.

സംഘർഷസാധ്യത കണക്കിലെടുത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മംഗ്ലൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. കമ്മീഷ്ണർ വിളിച്ച സമാധാന യോഗം മുസ്ലിം സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. യുവമോർച്ച പ്രവർത്തകന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഫാസിലിന്റെ കുടുംബത്തെ അവഗണിച്ചുവെന്ന് പരാതിപ്പെട്ടായിരുന്നു ഇത്.