ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷ സേന നടത്തിയ തെരച്ചിലിൽ നാല് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ പിടികൂടി. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് ജമ്മു കശ്മീർ പൊലീസിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. ഹാദിപുരയിലും വഹാത്തോറിലും വാഹന പരിശോധന നടത്തുകയും അലൂസയിൽ പ്രത്യേക തിരച്ചിൽ നടത്തുകയും ചെയ്തു.

ഹാദിപുരയിൽ പരിശോധനയ്ക്കിടെ രണ്ട് ലഷ്‌കർ ഈ ത്വായ്ബ ഭീകരരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് 2 പിസ്റ്റളുകളും 2 മാഗസിനുകളും വെടിയുണ്ടകളും കണ്ടെടുത്തു.

വഹാത്തോറിൽ നിന്ന് ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടി. മൂന്ന് റൗണ്ട് യുബിജിഎല്ലും എകെ 47 റൈഫിളിന്റെ എൺപത്തിയൊന്ന് വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. അലൂസ നടത്തിയ ഓപ്പറേഷനിലും ഒരു ഭീകരൻ പിടിയിലായി. ഇയാളിൽ നിന്ന് ഒരു പിസ്റ്റളും ഒരു ഗ്രനേഡുമാണ് കണ്ടെടുത്തത്.