- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ മാരക പ്രഹരശേഷിയുള്ള ഫയര്ആംസ് വില്പന നിരോധിച്ചു
വാഷിങ്ടൺ ഡി.സി.: അമേരിക്കയിൽ വർദ്ധിച്ചുവരുന്ന മാസ് ഷൂട്ടിംഗിനെ തടയുന്നതിന് മാരക ശേഷിയുള്ള ഫയർ ആംസിന്റെ വില്പന തടഞ്ഞുകൊണ്ടു യു.എസ്. ഹൗസ് നിയമം പാസ്സാക്കി. ജൂലായ് 29 വൈകീട്ട് യു.എസ്. ഹൗസിൽ അവതരിപ്പിച്ച ബിൽ ചൂടേറിയ വാഗ്വാദങ്ങൾക്കുശേഷം പാസ്സാക്കി. ്അനുകൂലമായി 217 പേർ വോട്ടു ചെയ്തപ്പോൾ 213 പേർ ബില്ലിനെ എതിർത്തു. ഡമോക്രാറ്റിക് പാർട്ടിയിലെ ഹെൻട്രി കൂലർ(ടെക്സസ്), ജറീഡ ഗോർഡൻ(മയിൻ), റോൺകൈൻസ് (വിൻകോൺസിൽ), വിൻസന്റ് ഗൊൺസാലസ്(ടെക്സസ്), കുർട്ട് ഷർദാർ(ഒറിഗൻ) എന്നിവർ ബില്ലിനെ എതിർത്തു വോട്ടു ചെയ്തപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ബ്രയാൻ ഫിറ്റ്സ് പാട്രിക്(പെൻസിൽവാനിയ), ക്രിസ് ജേക്കബ്(ന്യൂയോർക്ക്) എന്നിവർ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തു.
യു.എസ്. ഹൗസ് ബിൽ പാസ്സാക്കിയെങ്കിലും, യു.എസ്. സെനറ്റിൽ 60 പേർ അനുകൂലിച്ചാൽ മാത്രമേ ബിൽ നിയമമാകൂ. അവസാന നിമിഷ അട്ടിമറികൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബിൽ സെനറ്റിൽ പരാജയപ്പെടും. 50-50 എന്ന അംഗങ്ങളാണ് ഈ പാർട്ടികൾക്കുള്ളത്. 1994 ൽ ഇതുപോലൊരു നിയമം അമേരിക്കയിൽ കൊണ്ടുവന്നുവെങ്കിലും, 2004ൽ അതിന്റെ കാലാവധി അവസാനിച്ചു. ഏപ്രിൽ 15 സ്റ്റയ്ൻ തോക്കുകളാണ് അമേരിക്കയിലെ ഭൂരിഭാഗം മാസ് ഷൂട്ടിംഗിനും ഉപയോഗിച്ചിരിക്കുന്നത്. ബിൽ നിയമമായാൽ ഇത്തരത്തിലുള്ള ആയുധങ്ങളുടെ വില്പനയും നിയന്ത്രിക്കപ്പെടും.