കോവിഡിന് ശേഷം രാജ്യത്തിന്റെ അതിർത്തികൾ ലോകമെമ്പാടുമുള്ള സന്ദർശകർക്കായി പൂർണമായും തുറന്ന് കൊടുത്തിരിക്കുകയാണ്. അതിർത്തികൾ വീണ്ടും തുറക്കുന്നതിന്റെ അവസാന ഘട്ടം പ്രാദേശിക സമയം (1300 GMT) ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് തുടങ്ങിയത്. ഇതോടെ എല്ലാ വിദേശ സന്ദർശകർക്കും വിസ അപേക്ഷകൾ സമർപ്പിക്കാൻ അനുമതി നൽകി.

ഫെബ്രുവരി മുതൽ ലോകമെമ്പാടുമുള്ള സ്വന്തം പൗരന്മാർക്കായി രാജ്യം വീണ്ടും തുറക്കാൻ തുടങ്ങിയിരുന്നു.വിസ ആവശ്യമുള്ള സന്ദർശകർക്കും സ്റ്റുഡന്റ് വിസയിലുള്ളവർക്കും ഇപ്പോൾ ന്യൂസിലൻഡിലേക്ക് മടങ്ങാൻ അനുമതി നൽകിയതോടെ അതിർത്തികൾ വീണ്ടും തുറക്കുന്നതിനുള്ള നടപടികൾ ഇന്നലെ രാത്രിയോടെ അവസാനിച്ചു.

ഇപ്പോൾ ക്രൂയിസ് കപ്പലുകൾക്കും വിദേശ വിനോദ നൗകകൾക്കും അതിന്റെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാൻ അനുമതി നൽകുന്നു.ന്യൂസിലാന്റിന്റെ സമ്പദ്വ്യവസ്ഥയിൽ അന്തർദേശീയ വിദ്യാർത്ഥികൾ ഒരു പ്രധാന സംഭാവനയാണ് നൽകിയത്, അതിർത്തികൾ വീണ്ടും തുറക്കുന്നത് രാജ്യത്തുടനീളമുള്ള സ്‌കൂളുകൾക്കും സർവ്വകലാശാലകൾക്കും വീണ്ടും ഉത്തേജനം നൽകുമെന്ന് വിദ്യാഭ്യാസ ദാതാക്കൾ പ്രതീക്ഷിക്കുന്നു.

മിക്ക സന്ദർശകരും ഇപ്പോഴും COVID-19-നെതിരെ വാക്സിനേഷൻ എടുക്കേണ്ടതുണ്ട്, വന്നതിന് ശേഷം രണ്ട് പരിശോധനകൾ നടത്തണം. എന്നിരുന്നാലും, പരിശോധനാഫലം നെഗറ്റീവായവരുടെ ക്വാറന്റൈൻ നിബന്ധനകൾ നീക്കം ചെയ്തിട്ടുണ്ട്.ന്യൂസിലൻഡിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഇതുവരെ 52,538 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു.