- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജം - ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അടുത്ത വെള്ളിയാഴ്ച
മനാമ: ബഹ്റൈൻ കേരളീയ സമാജം ചാരിറ്റി - നോർക്ക കമ്മിറ്റിയും ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ നടക്കുമെന്ന്
ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.
കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് അധികൃതർ സമാജം ബാബുരാജ് ഹാളിൽ വന്ന് അന്നേ ദിവസം രക്തം സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സമാജം ചാരിറ്റി-നോർക്ക ജനറൽ കൺവീനർ കെ. ടി. സലിം (33750999) നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി (35320667) ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ (33015579) ജനറൽ സെക്രട്ടറി റോജി ജോൺ (39125828) എന്നിവരുമായി ബന്ധപ്പെടാം.
Next Story