- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭയിലെ പ്രതിഷേധം: നാല് കോൺഗ്രസ് എംപിമാരുടെ സസ്‌പെഷൻ പിൻവലിച്ചു
ന്യൂഡൽഹി: ലോക്‌സഭയിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ നാല് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ലോക്‌സഭ എം പി മാരായ ടി എൻ പ്രതാപൻ ,രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി മണി എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.
സസ്‌പെഷൻ പിൻവലിക്കാനുള്ള പ്രമേയം ശബ്ദ വോട്ടോടെ പാസാക്കി. പ്ലക്കാർഡുയർത്തി ഇനി പ്രതിഷേധം പാടില്ലെന്ന് നിർദ്ദേശിച്ച സ്പീക്കർ, ഭരണപക്ഷമെന്നോ, പ്രതിപക്ഷമെന്നോ നോക്കാതെ നടപടിയെടുക്കുമെന്നും അറിയിച്ചു.
വിലക്കയറ്റം അടിയന്തരമായി ചർച്ചക്കെടുക്കാത്തതിൽ പാർലമെന്റ് വീണ്ടും പ്രക്ഷുബ്ധമായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് മണി വരെ നിർത്തി വച്ചു. പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിയിൽ ചർച്ച അനുവദിക്കാത്തതിൽ രാജ്യസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിലക്കയറ്റം ചർച്ച ചെയ്യാമെന്ന് സർക്കാർ സമ്മതിച്ചെങ്കിലും ലോക് സഭ മറ്റ് നടപടികളിലക്ക് കടന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മഹാരാഷ്ട്രയിൽ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരായ ഇഡി നടപടി അംഗീകരിക്കില്ലെന്നും ചർച്ച വേണമെന്നുമാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം നിലപാട് കടുപ്പിച്ചു.
വിലക്കയറ്റത്തിൽ ചർച്ച നടത്താമെന്ന് സർക്കാർ അറിയിച്ചിട്ടും മറ്റ് വിഷയങ്ങളുയർത്തി പ്രതിഷേധിക്കുന്നതിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.