കുവൈറ്റ് സിറ്റി : ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്സിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തുടർച്ചയായ മൂന്നാം വർഷമാണ് ലാൽ കെയേഴ്സ് രക്തദാനക്യാമ്പ് നടത്തിയത്. കുവൈറ്റ് സെന്റ്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ 6:30 വരെ ആയിരുന്നു ക്യാമ്പ്.

ലാൽ കെയേഴ്സ് എല്ലാമാസവും നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിലെ പരിപാടിയായാണ് രക്തദാന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ കെയേഴ്സിനൊപ്പം സഹകരിച്ച ജോയ് ആലുക്കാസ് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസിനെയും ബദർ അൽ സമ മാർക്കറ്റിങ് എക്‌സിക്യുട്ടീവ് അബ്ദുൾ ഖാദറിനെയും ലാൽ കെയേഴ്സ് അഡൈ്വസറി കമ്മിറ്റി ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ മനോജ് മാവേലിക്കര, മുരളി പണിക്കർഎന്നിവർ ചേർന്ന് ആദരിച്ചു.

പരിപാടികളുടെ ഏകോപനം ലാൽ കെയേഴ്സ്‌കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്യാമ്പിൽ നൂറോളം രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.