ദുബായ് : പ്രമുഖ സാംസ്‌കാരിക സംഘടനയായ പെരുമ പയ്യോളിയുടെ ആഭിമുഖ്യത്തിൽ കലാ രംഗത്തെ യുവ പ്രതിഭകളെ ആദരിച്ചു. ചിത്ര കലാ രംഗത്തെ മികവിന് തിക്കോടി പള്ളിക്കര സ്വദേശിനി 'നെഹ ഫാത്തിമ' സംഗീത രംഗത്തെ പ്രതിഭയായ പയ്യോളി സ്വദേശി 'വിപിൻ നാദ് ' എന്നിവർക്കാണ് സ്‌നേഹാദരം നൽകിയത്. ഇരുവരും യു എ ഇ യിൽ ഹ്രസ്വ സന്ദർശനത്തിനെതിയതാണ്.

ചിത്ര കലയിൽ ലോക റെക്കോർഡും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട് നെഹ ഫാത്തിമ. പെൻസിൽ കാർവിങ്, ലീഫ് കാർവിങ് എന്നീ വ്യത്യസ്ഥ രീതിയിൽ ചിത്രകലയിൽ വിസ്മയം തീർത്ത നെഹ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് റാഷിദ് അൽമക്തുമിന്റെ ചിത്രം രണ്ട് ലക്ഷം അക്ഷരങ്ങൾ ഉപയോഗിച്ച് നാലു മാസം കൊണ്ട് പൂർത്തീകരിച്ചു.
ഈ വാർത്ത വിദേശ മാധ്യമങ്ങൾ ഏറെ പ്രാധാന്യ പൂർവ്വം നൽകിയിരുന്നു.

'ഗന്ധർവ സംഗീതം' ഫൈനലിസ്റ്റ് 'വിപിൻ നാദ്' സംഗീതതിനപ്പുറം മറ്റു കലാ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ബഹു മുഖ പ്രതിഭ കൂടിയാണ്.ദുബായ് ഖിസൈസിൽ നടന്ന പരിപാടി മാധ്യമ പ്രവർത്തക 'നസ്രീൻ അബ്ദുള്ള' (ഖലീജ് ടൈംസ് വനിതാ വിഭാഗം ഹാപ്പിനസ് എഡിറ്റർ) ഉൽഘടനം ചെയ്തു. യുവ പ്രതിഭകൾക്ക് ഉപഹാരം നൽകി.

പെരുമ പ്രസിഡണ്ട് ഷാജി ഇരിങ്ങൽ ആദ്യക്ഷത വഹിച്ചു.പ്രമോദ്, ബിജു പണ്ടാരപറമ്പിൽ, ഹാരിസ് കോസ്‌മോസ്, സാജിദ് വള്ളിയത്, റിയാസ് കാട്ടടി, മൊയ്ദീൻ പാട്ടായി, രാജൻ കോളവിപാലം, പ്രഭാകരൻ പുറക്കാട്, അഡ്വ. മുഹമ്മദ് സാജിദ്, റാഷിദ് കിഴക്കയിൽ, സലാം ചിത്രശാല, മൊയ്ദു തുടങ്ങിയവർ ആശസകൾ നേർന്നു സംസാരിച്ചു.ഷഹനാസ് തിക്കോടി സ്വാഗതവും കരീം വടക്കയിൽ നന്ദിയും പറഞ്ഞു.