- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലഹരി വിമോചന കേന്ദ്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു; വേശ്യാവൃത്തിക്ക് നിർബന്ധിച്ചു; ഋഷികേശ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി യുവതി
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ലഹരി വിമോചന കേന്ദ്രത്തിൽ കഴിയവെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ പരാതി. ഋഷികേശിലെ ഒരു ലഹരി വിമോചന-പുനരധിവാസ കേന്ദ്രത്തിൽവെച്ച് ബലാത്സംഗത്തിനിരയായെന്നും കേന്ദ്രത്തിന്റെ നടത്തിപ്പുകാർ വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്നുമാണ് 25 വയസ്സുള്ള യുവതി പരാതിയിൽ പറയുന്നത്.
ഋഷികേശ് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഡൽഹി സ്വദേശിയായ ഒരു സ്ത്രീയായിരുന്നു ലഹരി വിമോചന കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ഇവിടെ പ്രവേശിപ്പിച്ച് ആഴ്ചകൾക്ക് ശേഷം നടത്തിപ്പുകാരിയുടെ സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
നടത്തിപ്പുകാരി ഇതിന് ഒത്താശചെയ്ത് നൽകുകയും ബലാത്സംഗദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടർന്ന് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വേശ്യാവൃത്തിക്കായി നിർബന്ധിച്ചെന്നും നഗരത്തിന് പുറത്തെത്തിച്ച് മറ്റുപലർക്കും കൈമാറിയെന്നുമാണ് യുവതിയുടെ ആരോപണം. ഇതിനെ എതിർത്തപ്പോൾ ക്രൂരമായി മർദിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഋഷികേശ് എസ്.എച്ച്.ഒ. രവി സൈനി പറഞ്ഞു. നിലവിൽ ലഹരിവിമോചന കേന്ദ്രം അടച്ചിട്ടിരിക്കുകയാണെന്നും പ്രതികൾ ഒളിവിൽപോയിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.