- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിമാചൽ പ്രദേശിലെ ഗോബിന്ദ് സാഗർ തടാകത്തിൽ ഏഴ് യുവാക്കൾ മുങ്ങി മരിച്ചു
ഷിംല :ഹിമാചൽ പ്രദേശിലെ ഗോബിന്ദ് സാഗർ തടാകത്തിൽ ഏഴ് യുവാക്കൾ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയിൽ നിന്ന് തടാകം സന്ദർശിക്കാനെത്തിയ സംഘത്തിലുൾപ്പെട്ടവരാണ് മുങ്ങിമരിച്ചത്. അപകടത്തിൽ നാല് പേർ രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പതിനൊന്ന് യുവാക്കൾ ചേർന്നാണ് തടാകം സന്ദർശിക്കാൻ എത്തിയത്. തുടർന്ന് ഒരുമിച്ച് ഇവർ കുളിക്കുന്നതിനായി തടാകത്തിൽ ഇറങ്ങി അപകടത്തിൽപ്പെടുകയായിരുന്നു. 16 നും 18 നും ഇടയിൽ പ്രായമുള്ളവരാണ് സന്ദർശനത്തിയത്. അവരിൽ ഒരാൾക്ക് 30 വയസ്സ് പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.ബിയാസ് മാനേജ്‌മെന്റ് ബോർഡിൽ നിന്നും മുങ്ങൽ വിദഗ്ധരെ ആശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് യാഗ് രാജ് ധിമാൻ പറഞ്ഞു .സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Next Story