- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി
ന്യൂഡൽഹി: ഡൽഹിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കുരങ്ങി പനി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. ഡൽഹിയിൽ താമസിക്കുന്ന അടുത്ത കാലത്ത് വിദേശയാത്ര നടത്താത്ത 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചതെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
അതേസമയം, രാജ്യത്ത് ആദ്യ കുരങ്ങു പനി മരണം തൃശ്ശൂരിൽ സ്ഥിരീകരിച്ചതോടെ കേന്ദ്രം ജാഗ്രതയിലാണ്. രോഗവ്യാപനം നിരീക്ഷിക്കാനും രോഗ നിർണയത്തിൽ കേന്ദ്രത്തിന് മാർഗനിർദ്ദേശം നൽകാനും ദൗത്യ സംഘത്തെ നിയോഗിച്ചു. രാജ്യത്ത് കുരങ്ങു പനിക്കുള്ള പരിശോധനാ സൗകര്യങ്ങൾ കൂട്ടാനുള്ള നീക്കവും ആരോഗ്യ മന്ത്രാലയം തുടങ്ങി.
കേരളത്തിലെ കുരങ്ങു പനി ബാധിതരായ രണ്ട് പേരുടെ സ്രവസാമ്പിൾ പരിശോധിച്ചതിൽ എ.2 വകഭദമാണ് സ്ഥിരീകരിച്ചത്. യൂറോപ്പില് റിപ്പോർട്ട് ചെയ്ത ബി വൺ വകഭേദത്തേക്കാൾ തീവ്രത കുറവാണെന്ന കണ്ടെത്തൽ ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ തൃശൂരിൽ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം കൂടുതൽ ജാഗ്രതയിലേക്ക് നീങ്ങുകയാണ്.