വാഷിങ്ടൺ: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിക്കാൻ അന്തിമാനുമതി നൽകിയത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. അഫ്ഗാൻ തലസ്ഥാനമായ കൂബൂളിൽ അമേരിക്കൻ ചാര സംഘടനയായ സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തിയതെന്ന് ബൈഡൻ സ്ഥിരീകരിച്ചു. കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ രണ്ട് മിസൈലുകൾ അയച്ചാണ് ഭീകരവാദി നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോർട്ടുചെയ്തു.

കുടുംബാംഗങ്ങളും ആ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവരിൽ ആർക്കും പരിക്കേറ്റിട്ടില്ല. 71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നൽകിയത് താനാണെന്ന് ബൈഡൻ വ്യക്തമാക്കി. 2011 ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സവാഹിരി അൽ ഖ്വയ്ദയുടെ തലവനാകുന്നത്. 9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബിൻ ലാദനും സവാഹിരിയും ചേർന്നായിരുന്നു. സവാഹിരി കൊല്ലപ്പെട്ടതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുെവന്ന് ജോ ബൈഡൻ വ്യക്തമാക്കി.

ആക്രമണത്തെ താലിബാനും അപലപിച്ചു. അന്തരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഉണ്ടായതെന്ന് താലിബാൻ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ-സവാഹിരി കൊല്ലപ്പെട്ടു. താലിബാൻ വക്താവ് ആക്രമണം സ്ഥിരീകരിച്ചു. കാബൂളിലെ ഷെർപൂർ മേഖലയിലുള്ള വീടിന് നേരെ ജൂലൈ 31-നായായിരുന്നു ആക്രമണം. രഹസ്യാന്വേഷണ വിഭാഗങ്ങൾ നൽകുന്ന വിവരമനുസരിച്ച് അമേരിക്കയാണ് ആക്രമണത്തിന് പിന്നിലെന്ന് താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി. അമേരിക്കൻ ഡ്രോണാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും നഗ്‌നമായ ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചു.

നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈജിപ്തിൽ ഡോക്ടറായിരുന്ന സവാഹിരിയെ ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ ജയിലിലടച്ചു. ജയിൽ മോചിതനായ അയാൾ രാജ്യംവിട്ട് അഫ്ഗാനിസ്താനിൽ എത്തുകയും ഭീകരവാദ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്തു. ബിൻ ലാദന്റെ വിശ്വസ്തനായി പിന്നീട് സവാഹിരി മാറി. രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിക്കുകയായിരുന്നു. ഇങ്ങനെയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചതെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി സവാഹിരി എത്തി. ഇതോടെയാണ് ഇയാൾ ജീവനോടെയുണ്ടെന്ന് വ്യക്തമാകുന്നത്. വീണ്ടും അമേരിക്ക ഓപ്പറേഷൻ തുടങ്ങി. അതാണ് ലക്ഷ്യം കാണുന്നത്.

അതിനിടെ ആക്രമണമുണ്ടായെന്നത് സ്ഥിരീകരിച്ച താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് 'രാജ്യാന്തര നിയമങ്ങളുടെ' ലംഘനമാണെന്നും കുറ്റപ്പെടുത്തി. സവാഹിരിയെ വധിച്ച യുഎസ് നടപടിക്കു പിന്നാലെ അഫ്ഗാനിൽ സവാഹിരിക്ക് താലിബാൻ അഭയം നൽകുകയായിരുന്നോ എന്നതു സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. 2020 നവംബറിൽ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നെങ്കിലും 2021ൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ സവാഹിരിയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നിരുന്നു.

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ 2011 മെയ്‌ രണ്ടിന് യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിൻ ലാദന്റെ മരണശേഷം അയാൾക്ക് പകരക്കാരനായിട്ടായിരുന്നു അൽ സവാഹിരി ഭീകരസംഘടനയുടെ തലവനാകുന്നത്. അൽഖ്വയ്ദയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്ന് അമേരിക്ക സംശയിക്കുന്ന, താലിബാൻ സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായ സിറജ്ജുദ്ദീൻ ഹഖാനിയുടെയാണ് ഇയാൾ താമസിച്ചിരുന്ന വീട് എന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യുയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം അഫ്ഗാൻ വിട്ടതിനു ശേഷം അഫ്ഗാൻ മണ്ണിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്.

അതിനു ശേഷം അമേരിക്കയുടെ പിടിയിലാകുന്നതിന്റെ വക്കിൽ നിന്നും 2001-ൽ ഇയാളും ബിൻ ലാദനും കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറേ നാളായി ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 2020 മുതൽ, ഇയാൾ രോഗബാധിതനായി മരണമടഞ്ഞു എന്ന കിംവദന്തിയും പരക്കുന്നുണ്ടായിരുന്നു. ഇയാളെ മാളത്തിൽ നിന്നും പുകച്ച് പുറത്ത് ചാടിച്ചത് ഇന്ത്യയിലെ ഹിജാബ് വിവാദമായിരുന്നു. പ്രസ്തുത വിഷയത്തിൽ ഇന്ത്യയെ ഇസ്ലാമിന്റെ ശത്രു എന്ന് വിശേഷിപ്പിച്ച ഇയാൾ ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതിനു മുൻപ് 11/9 ആക്രമണത്തിന്റെ ഇരുപതാം വാർഷിക ദിനത്തിലായിരുന്നു ഇയാൾ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതിനു ശേഷമായിരുന്നു ഇയാൾ മരണമടഞ്ഞതായ വാർത്ത പുറത്തുവന്നത്.ജറുസലേം ഒരിക്കലും യഹൂദവത്ക്കരിക്കപ്പെടില്ല എന്ന് ആ വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നു. അന്ന് സിറയയിൽ പൊരുതിയിരുന്ന റഷ്യൻ സൈന്യം ഉൾപ്പടെയുള്ള ശത്രുക്കൾക്കെതിരെയും ഇയാൾ ആഞ്ഞടിച്ചിരുന്നു.