കോതമംഗലം: കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി അരമനപ്പടിയിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറി. ഇന്നലെ രാത്രി മുതൽ സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. ഇരുചക്ര വാഹന യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് ഈ ഭാഗത്തുകൂടി കടന്നുപോയിരുന്നത്.

ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പാതയ്ക്ക് ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷിണിയിലാണ്.

ജവഹർ കോളനിയിൽ വെള്ളം കയറിയതിനെത്തുടർന്ന് 33 കുടുംബങ്ങളെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് കോളനിയിൽ നിന്നും താമസക്കാരെ ടൗൺ യുപി സ്‌കൂളിൽ തുറന്നിട്ടുള്ള ദുരിതാശ്വക്യാമ്പിലേക്ക് മാറ്റിയത്.20 പുരുഷന്മാരും 25 സ്ത്രീകളും 17 കൂട്ടുകളുടെ ഉൾപ്പെടെ 62 പേരാണ് ഇപ്പോൾ ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്നത്.

തൃക്കാരിയൂർ മുണ്ടുപാലവും വെള്ളത്തിനടിയിലായി. ഇനിയും ജലനിരപ്പ് ഉയർന്നാൽ ഇതു വഴിയുള്ള ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആന്റണി ജോൺ എം എൽ എ വെള്ളം കയറിയ പ്രദേശങ്ങശൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.