കണ്ണൂർ: വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ച്ച വൈകുന്നേരം വളപട്ടണംപുഴയിലെ ബോട്ടുജെട്ടിക്ക് സമീപം കാണാതായ യുവാവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. വളപട്ടണത്തെ അരവിന്ദന്റെ മകൻ അവിനേഷാ(42 )ണ് മരിച്ചത്. വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്‌ച്ച വൈകുന്നേരമാണ് യുവാവിനെ വളപട്ടണം പുഴയിൽ കാണാതായത്്. ചെരുപ്പുകൾ തീരത്ത് കണ്ടതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലിസും കോസ്റ്റ് ഗാർഡും തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.