- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിലക്കയറ്റത്തെക്കുറിച്ച് പാർലമെന്റിൽ ചർച്ച; വിലകൂടിയ ബാഗ് ഒളിപ്പിക്കാൻ ശ്രമിച്ചുവെന്ന ബിജെപി നേതാവിന്റെ ആരോപണം; പ്രതികരിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര
ന്യൂഡൽഹി: പാർലമെന്റിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ വിലകൂടിയ ബാഗ് ഒളിപ്പിക്കാൻ ശ്രമിച്ചെന്ന ബിജെപി നേതാവിന്റെ ആരോപണത്തിൽ പ്രതികരിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര. പാർലമെന്റിൽ മറ്റൊരു അംഗം സംസാരിക്കുന്നതിനിടെ മഹുവ മൊയ്ത്ര സീറ്റിലിരുന്ന ബാഗ് എടുത്ത് നിലത്തേയ്ക്കു വയ്ക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല ആരോപണം ഉന്നയിച്ചത്.
Jholewala fakir in Parliament since 2019.
- Mahua Moitra (@MahuaMoitra) August 2, 2022
Jhola leke aye the… jhola leke chal padenge… pic.twitter.com/2YOWst8j98
''വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ വിലകൂടിയ ബാഗ് ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് മഹുവ മൊയ്ത്ര. വാറ്റ് കുറയ്ക്കാൻ തയാറാകാതെ അഴിമതിയിൽ വിശ്വസിക്കുന്ന പാർട്ടി വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നുവെന്നും പൂനവാല കുറിച്ചു. ഇതിനു മറുപടിയായാണ് ''ബാഗുമായി വന്നു, ബാഗുമായി പോകുന്നു' എന്ന കുറിപ്പോടെ ഒരേ ബാഗുമായി പല സ്ഥലത്തു നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഒരുമിച്ചു ചേർത്ത് മഹുവ മൊയ്ത്ര പോസ്റ്റ് ചെയ്തത്.
2016ൽ നരേന്ദ്ര മോദി നടത്തിയ പ്രയോഗത്തെ സൂചിപ്പിച്ചായിരുന്നു ഈ പരാമർശം. വിലക്കയറ്റത്തെക്കുറിച്ച് പാർലമെന്റിൽ ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് മഹുവ മൊയ്ത്രയുടെ ബാഗും ചർച്ചയായത്. രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ബാഗാണ് ഇതെന്നാണ് റിപ്പോർട്ട്.