- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരിസ്ഥിതിലോല മേഖല: വിധിയിൽ വ്യക്തത വരുത്താൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്താൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ലോക്‌സഭയിൽ. സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോണാക്കിയത്, നിലവിൽ നടക്കുന്ന ജോലികൾ തുടരാനുള്ള അനുമതി എന്നീ വിഷയങ്ങളിലാണ് വ്യക്തത തേടുന്നത്.
വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനും മറ്റും തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ബിൽ ശബ്ദവോട്ടോടെ സഭ പാസാക്കി. പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി.
Next Story