റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ കൂടി മരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 346 പേർ കൂടി സുഖം പ്രാപിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 227 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 810,187 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 796,102 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് കാരണം ഇതുവകെ മരണപ്പെട്ടവരുടെ എണ്ണം 9,255 ആയി.

സൗദി അറേബ്യയിൽ ഇപ്പോഴുള്ള കോവിഡ് രോഗ ബാധിതരിൽ 4,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 127 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,383 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.