- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്ധ്രയിൽ വാതകച്ചോർച്ച; തുണിനിർമ്മാണ ശാലയിലെ അൻപതോളം തൊഴിലാളികൾ ആശുപത്രിയിൽ
വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ വാതകച്ചോർച്ചയെത്തുടർന്ന് അവശരായ അൻപതോളം സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാൻഡിക്‌സ് സ്‌പെഷൽ എക്കണോമിക്‌സ് സോണിലാണ് വാതകച്ചോർച്ചയുണ്ടായത്. സമീപത്തെ ലബോറട്ടറിയിൽ നിന്നും അമോണിയ വാതകമാണ് ചോർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെയുള്ള തുണിനിർമ്മാണ ശാലയിലെ തൊഴിലാളികളാണ് വാതകം ശ്വസിച്ച് അവശനിലയിലായത്. ജൂൺ മൂന്നിനും ജില്ലയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അബോധാവസ്ഥയിലായ 200 സ്ത്രീകളെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാതകച്ചോർച്ച സംബന്ധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി ഹൈദരാബാദ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ പരിശോധന ആരംഭിച്ചു.
Next Story