ലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലനായിരുന്നു എൻഎഫ് വർഗീസ്. മോഹൻ ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമെല്ലാം വില്ലനായി കട്ടക്ക് പിടിച്ചു നിന്ന താരം. 52-ാം വയസ്സിൽ അപ്രതീക്ഷിതമായിട്ടായിരുന്നു എൻഎഫ് വർഗീസിന്റെ മരണം. പറമ്പിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പുറം വേദനയായി എത്തിയ അറ്റാക് എൻഎഫ് വർഗീസിനെ കവർന്നെടുക്കുക ആയിരുന്നു. അറ്റാക്ക് ആണെന്നു തിരിച്ചറിഞ്ഞില്ലെന്നു പറയാം. വേദന കുറയാതെ വന്നതോടെ കാറോടിച്ച് ആശുപത്രിയിൽ പോയതെല്ലാം അപ്പച്ചി തനിച്ചായിരുന്നെന്നും മകൾ സോഫിയ പറയുന്നു.

എന്നാൽ യാത്ര കഴിഞ്ഞ് അപ്പച്ചി തിരിച്ചുവന്നില്ല. അപ്പച്ചിയും അമ്മയും നാലു മക്കളും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. അപ്പച്ചി മരിക്കുമ്പോൾ എന്റെ വിവാഹം കഴിഞ്ഞ് 6 മാസമേ ആയിട്ടുള്ളു. ഞാൻ അന്ന് അമേരിക്കയിലാണ്. സഹോദരങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇളയ അനിയത്തി പത്താം ക്ലാസിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം ആകെ തകർന്നുപോയ സമയം. പിന്നീട് അമ്മച്ചി മാത്രം തളരാതെ പിടിച്ചു നിന്നു. അപ്പച്ചിയുടെ ആഗ്രഹം പോലെ എല്ലാവരെയും പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു. അപ്പച്ചിയുടെ കുറവ് എന്നും ജീവിതത്തിൽ ഉണ്ട്. എല്ലാ മുൻനിര താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്പച്ചിയുടെ മരണശേഷം ഞങ്ങൾക്കു സിനിമ ലോകത്തു നിന്നുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടിരുന്നു.

അപ്പച്ചിയുടെ ഏതാനും സുഹൃത്തുക്കൾ അല്ലാതെ മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ല. പ്യാലി എന്ന സിനിമയിലൂടെ സിനിമ ലോകത്ത് സജീവമാകുകയാണ് എൻഎഫ് വർഗീസിന്റെ മകൾ. എൻഎഫ് വർഗീസിന്റെ പേരിൽ സിനിമാ പ്രൊഡക്ഷൻ കമ്പനിയുമായാണ് മകളുടെ വരവ്. ഈ കമ്പനി നിർമ്മിച്ച പ്യാലിക്ക് രണ്ട്2 സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് എൻഎഫ് വർഗീസിന്റെ കുടുംബം.