രാജ്യത്തെ പ്രധാന ഊർജ്ജ വിതരണ കമ്പനികളിലൊന്നായ ഇലക്ട്രിക് അയർലണ്ട് പ്രഖ്യാപിച്ച നിരക്ക് വർദ്ധനവ് നിലവിൽ വന്നു. ഓഗസ്റ്റ് ഒന്നാം തിയതി മുതലാണ് വർദ്ധനവ് പ്രാബല്ല്യത്തിലായത്. ഗാർഹീക ആവശ്യത്തിനായുള്ള ഗ്യാസിന്റെ വിലയിൽ 29.2 ശതമാനവും ഗാർഹീകാവശ്യത്തിനായുള്ള വൈദ്യുതിയുടെ വില 10.9 ശതമാനവുമാണ് വർദ്ധിച്ചത്.

പ്രതിമാസം വൈദ്യുതി ബില്ലുകളിൽ ശരാശരി 13.71 യൂറോയുടെയും, ഗ്യാസ് ബില്ലുകളിൽ ശരാശരി 25.96 യൂറോയുടെയും വർദ്ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്.വിലവർദ്ധനവ് അയർലൻഡിലെ 1.1 മില്യണോളം വൈദ്യുതി ഉപഭോക്താക്കളെയും, രണ്ട് ലക്ഷത്തോളം ഗ്യാസ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കും.

കഴിഞ്ഞ മാസമായിരുന്നു നിരക്ക് വർദ്ധനവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന ഊർജ്ജ വിതരണ കമ്പനികളെല്ലാം തന്നെ ഇതിനകം വിലവർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.സമസ്ഥ മേഖലകളിലേയും വിലക്കയറ്റം അയർലണ്ട് ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.