- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
അതിർത്തികൾ പൂർണമായും തുറന്നതോടെ വിദ്യാർത്ഥി സന്ദർശക വിസ അപേക്ഷകൾ കുതിച്ചുയരുന്നു; ആദ്യ ദിനം ലഭിച്ചത് 3559 അപേക്ഷകൾ
അവസാന അതിർത്തി തുറക്കൽ ഘട്ടം ഓഗസ്റ്റ് 1 ന് അർദ്ധരാത്രി ആരംഭിച്ചതിന് പിന്നാലെ രാജ്യത്തേക്കുള്‌ല വിദ്യാർത്ഥി സന്ദർശക വിസ അപേക്ഷകളും കുതിച്ചുയരുന്നതായി റിപ്പോർട്ട്. അതിർത്തി തുറന്ന ഓഗസ്റ്റ് 1-ന്', 2863 സന്ദർശക വിസയ്ക്കും, 696 വിദ്യാർത്ഥി വിസയ്ക്കുമുള്ള അപേക്ഷകളാണ് ന്യൂസിലൻഡ് ഇമ്മിഗ്രേഷനിൽ ലഭിച്ചത്.
ഇതുവരെ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമാണ് ന്യൂസിലൻഡിൽ എത്തിയിരുന്നത്. ഇന്നലെ മുതൽ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷാ നടപടികൾ ആരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള 3000 സന്ദർശകർ വിസ അപേക്ഷാ നടപടികൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
വിദ്യാർത്ഥികളുടെ അപേക്ഷകളുടെ എണ്ണം 2019 ലെ സമാന സമയത്തേക്കാൾ ഇരട്ടിയാണ്, അതേസമയം സന്ദർശക വിസകൾ 70 ശതമാനത്തിലധികം ഉയർന്നു.20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നേരിട്ടുള്ള സന്ദർശക വിസകൾ പ്രോസസ്സ് ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇമിഗ്രേഷൻ ന്യൂസിലാൻഡ് (INZ) അറിയിച്ചു