മനാമ: സാമൂഹിക നന്മക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ റിഫ സോൺ അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി സെന്ററുമായ് സഹകരിച്ച് മെഡിക്കൽ ക്യാമ്പും, പ്രവാസി സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സൽമാബാദിലെ അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി സെന്ററിലാണ് മെഡിക്കൽ ക്യാമ്പ് നടക്കുക.

ശേഷം ഉച്ചക്ക് 1:30ന് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി ഓഡിറ്റോറിയത്തിൽ പ്രവാസി സൗഹൃദ സംഗമവും നടക്കുമെന്ന് പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡന്റ് ഫസലുറഹ്മാൻ അറിയിച്ചു. മെഡിക്കൽ ക്യാമ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 3613 2948 എന്ന നമ്പറിലും സൗഹൃദ സംഗമത്തെ കുറിച്ചുള്ള വിവരങ്ങൾക്ക് 3559 7784 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.