- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിലേക്കു കെ എസ് ആർ ടി സി ബസ്സുകൾ അനുവദിക്കണം - പ്രതിധ്വനി
കോവിഡിന് ശേഷം ടെക്നോപാർക്ക് വർക്ക് ഫ്രം ഹോം മോഡലിൽ നിന്നും വർക്ക് ഫ്രം ഓഫീസ് മോഡലിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഐ ടി ജീവനക്കാർക്ക് നേരത്തെ ഉണ്ടായിരുന്നത് പോലെ യാത്രാ സൗകര്യം KSRTC ഒരുക്കണമെന്ന് അഭ്യർത്ഥിച്ചു ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജുവിനെ കണ്ടു നിവേദനം നൽകി.
ഓരോ റൂട്ടുകളിലേക്കും പടിപടിയായി ബസ്സുകൾ അനുവദിക്കാമെന്നും ആവശ്യത്തിന് യാത്രക്കാർ ഉണ്ടാകുമെങ്കിൽ സ്ഥിരമായി ബസ് ഓടിക്കാമെന്നും മന്ത്രി ശ്രീ ആന്റണി രാജു ഉറപ്പു നൽകി. പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, രാജീവ് കൃഷ്ണൻ, അജിൻ തോമസ്, സിനു ജമാൽ എന്നിവരാണ് നിവേദനവുമായി മന്ത്രിയെ കണ്ടത്.
Next Story