- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു; ത്രിവർണപതാകയേന്തിയ നെഹ്റുവിന്റെ ചിത്രം ഡിപിയാക്കി രാഹുൽ ഗാന്ധി; ഓരോ പൗരന്റെയും ഹൃദയത്തിലാണ് ദേശീയപതാകയുടെ സ്ഥാനമെന്ന് കുറിപ്പ്
ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് രാജ്യം. പ്രധാനമന്ത്രിയടക്കമുള്ളവർ സാമൂഹികമാധ്യമങ്ങളിലെ മുഖചിത്രം ദേശീയപതാകയാക്കിയതിനു പിന്നാലെ തന്റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റി രാഹുൽ ഗാന്ധി. കൈയിൽ ത്രിവർണ പതാകയേന്തിയ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രമാണ് രാഹുൽ ഗാന്ധി പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്.
ത്രിവർണപതാകയും പിടിച്ചുനിൽക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പതാക മാത്രം നിറങ്ങളുള്ളതാണ്. രാജ്യത്തിന്റെ അഭിമാനമാണ് ത്രിവർണപതാക. ഓരോ പൗരന്റെയും ഹൃദയത്തിലാണ് അതിന്റെ സ്ഥാനം, ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധി കുറിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും ഇതേ ചിത്രം ട്വിറ്ററിൽ പ്രൊഫൈൽ ചിത്രമാക്കിയിട്ടുണ്ട്.
ഞായറാഴ്ചത്തെ 'മൻ കീ ബാത്' റേഡിയോപ്രഭാഷണത്തിൽ സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങൾ ഓഗസ്റ്റ് രണ്ടു മുതൽ സ്വാതന്ത്ര്യദിനമായ 15 വരെ ദേശീയപതാകയാക്കാൻ മോദി ആഹ്വാനംചെയ്തിരുന്നു. തുടർന്ന് പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ബിജെപി നേതാക്കളും പ്രൊഫൈൽ ചിത്രങ്ങൾ ദേശീയപതാകയാക്കിമാറ്റുകയും ചെയ്തു.
ന്യൂസ് ഡെസ്ക്