- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറുടെ ആത്മഹത്യയിൽ ദുരൂഹത; ജോലി സമ്മർദ്ദം കാരണം ആകാമെന്ന് സഹപ്രവർത്തകർ
മലപ്പുറം: നാലുമാസം മുമ്പു് പ്രമോഷനോടെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി നിയമതിനായ ആലപ്പുഴ പുന്നപ്രക്കാരനായ കൊച്ചുചിറവേളി വീട്ടിൽ വിപിൻദാസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ ദുരൂഹത. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറും ആലപ്പുഴ പുന്നപ്രയിലെ വടക്ക് സ്വദേശിയുമായ കൊച്ചുചിറവേളി വീട്ടിൽ വിപിൻദാസിനെ(51)യാണ് ഇന്നു ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലപ്പുഴ കളക്ടറേറ്റിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തിരുന്ന വിപിൻദാസ് നാല് മാസം മുമ്പാണ് പ്രമോഷനോടെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി നിയമിതനായത്. എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ജോലി സമ്മർദ്ദമായിരിക്കാം ആത്മഹത്യയ്ക്കുള്ള കാരണമെന്നാണ് സഹപ്രവർത്തകർ പറയുന്നതെങ്കിലും വിഷയത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്നും എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു. ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ കുറിച്ച് സഹപ്രവർത്തകരോട് പരാതി പറയാറുണ്ടായിരുന്നെന്നും അസോസിയേഷൻ ആരോപിച്ചു. പിതാവ് : പരേതനായ വാസു. മാതാവ് : പരേതയായ പത്മാവതി. ഭാര്യ: സൗമ്യ (അമ്പലപ്പുഴ താലൂക്ക് ഓഫീസ് ക്ലർക്ക്). മക്കൾ: വിവേക്, കെവിൻ (വിദ്യാർത്ഥികൾ)
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്