- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കി: കാനഡയെ ഗോൾമഴയിൽ മുക്കി ഇന്ത്യ; ജയം എതിരില്ലാത്ത എട്ടു ഗോളിന്; ജയത്തോടെ സെമി സ്ഥാനം ഉറപ്പിച്ചു
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ കാനഡയെ ഗോൾമഴയിൽ മുക്കി ഇന്ത്യ. പൂൾ ബി പോരാട്ടത്തിൽ എതിരില്ലാത്ത എട്ടു ഗോളിനാണ് ഇന്ത്യ കാനഡയെ മറികടന്നത്. ജയത്തോടെ സെമി സ്ഥാനം ഇന്ത്യ ഉറപ്പിക്കുകയും ചെയ്തു.
ഹർമൻപ്രീത് സിങ്, അക്ഷദീപ് സിങ്, മൻദീപ് സിങ്, ഗുർജന്ത് സിഗ്, അമിത് രോഹിത്ദാസ്, ലളിത് ഉപാധ്യായ എന്നിവരാണ് ഇന്ത്യയുടെ സ്‌കോറർമാർ. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.
കാനഡക്കെതിരെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യ ആദ്യ അഞ്ച് മിനിറ്റിൽ തന്നെ രണ്ട് പെനൽറ്റി കോർമറുകൾ നേടിയെടുത്തെങ്കിലും അത് തടുത്തിടുന്നതിൽ കാനഡ വിജയിച്ചു.
എന്നാൽ ഏഴാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഗോളാക്കി മാറ്റി ഹർമൻപ്രീത് ഇന്ത്യയുടെ ഗോൾ വേട്ടക്ക് തുടക്കമിട്ടു. ഒമ്പതാം മിനിറ്റിൽ അമിത് രോഹിത്ദാസിലൂടെ ഇനത്യ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ടാം ക്വാർട്ടറിൽ ലളിത് ഉപാധ്യായിലൂടെ ലീഡ് ഉയർത്തിയ ഇന്ത്യ ഗുർജന്ത് സിങിലൂടെ ലീഡ് നാലാക്കി.
മൂന്നാം ക്വാർട്ടറിലും ആക്രമണം തുടർന്ന ഇന്ത്യ അക്ഷദീപ് സിംഗിലൂടെ ലീഡുയർത്തി. കളിയുടെ അവസാന ക്വാർട്ടറിലും നിരന്തരം ആക്രമിച്ച ഇന്ത്യ മൂന്ന് ഗോളുകൾ കൂടി നേടി ഗോൽ പട്ടിക പൂർത്തിയാക്കി. ഹർമൻപ്രീത് മൻദീപ്, അക്ഷദീപ് എന്നിവരാണ് അവസാന ക്വാർട്ടറിൽ ഇന്ത്യക്കായി കാനഡ പോസ്റ്റിൽ പന്തെത്തിച്ചത്.
പൂൾ ബിയിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ വെയിൽസിനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെിരെ 3-0ന്റെ ലീഡെടുത്തശേഷം ഇന്ത്യ 4-4 സമനില വഴങ്ങിയിരുന്നു.
സ്പോർട്സ് ഡെസ്ക്