ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. 31കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കുരങ്ങു പനി ബാധിച്ചവരുടെ എണ്ണം 9 ആയി. കഴിഞ്ഞ ദിവസം ഡൽഹിയിൽ നൈജീരിയൻ സ്വദേശിയായ 35കാരനും രോഗബാധ കണ്ടെത്തിയിരുന്നു.

പുനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് യുവതിക്ക് കുരങ്ങു പനി സ്ഥിരീകരിച്ചത്. ഡൽഹിയിൽ കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.