- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചു ലക്കുകെട്ട മലയാളി യാത്രക്കാരൻ അബോധാവസ്ഥയിലായി; ഇന്തൊനീഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തി സിംഗപ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പറന്ന വിമാനം: ബോധം വീണതിന് പിന്നാലെ വിമാനം ലാൻഡ് ചെയ്തതിനെ ചൊല്ലി വഴക്കുണ്ടാക്കിയും യാത്രികൻ
തിരുവനന്തപുരം: മദ്യപിച്ചു ലക്കുകെട്ട മലയാളി യാത്രക്കാരൻ അബോധാവസ്ഥയിലായതിനെ തുടർന്ന് സിംഗപ്പൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം ഇന്തൊനീഷ്യയിൽ അടിയന്തര ലാൻഡിങ് നടത്തി. ഇയാൾ അമിതമായി മദ്യപിച്ചിരുന്നു എന്നു സംശയമുള്ളതായി സഹയാത്രികർ പറഞ്ഞു. അമിതമായി മദ്യപിച്ച മലയാളി വിമാനത്തിൽവെച്ച് അബോധാവസ്ഥയിലായി. ഇതോടെ വിമാനം ഇന്തോനേഷ്യയിൽ അടിയന്തിര ലാൻഡിങ് നടത്തി.
വിമാനം ഇന്തൊനീഷ്യയിൽ ലാൻഡ് ചെയ്തപ്പോഴേക്കും എഴുന്നേറ്റ യാത്രക്കാരൻ, തനിക്ക് കുഴപ്പമില്ലെന്നും വിമാനം ലാൻഡ് ചെയ്തത് എന്തിനാണെന്നും ചോദിച്ച് ബഹളമുണ്ടാക്കി. മെഡിക്കൽ സംഘം എത്തി പരിശോധിച്ചു. ഇദ്ദേഹത്തെയും കൊണ്ട് യാത്ര തുടരാനാകില്ലെന്നു വിമാന ജീവനക്കാർ അറിയിച്ചു. വിമാനത്തിൽനിന്ന് ഇറങ്ങില്ലെന്ന് ഇദ്ദേഹം വാശിപിടിച്ചെങ്കിലും മറ്റു യാത്രക്കാർ കൂടി ഇടപെട്ടതോടെ ഇയാളും ഒപ്പമുണ്ടായിരുന്ന യാത്രക്കാരനും ഇന്തൊനീഷ്യയിൽ ഇറങ്ങി.
തിരികെ സിംഗപ്പൂരിലേക്കു പറന്ന വിമാനം തിരുവനന്തപുരത്തെത്തിയത് ഏഴ് മണിക്കൂറിലധികം വൈകിയാണ്. ഇക്കഴിഞ്ഞ ജൂലൈ 29ന് രാത്രിയാണ് സംഭവം.