അമൃത സുരേഷിനു ജന്മദിനാശംസകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. ജീവിത പങ്കാളിയായ അമൃതയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ട്് 'എന്റെ പ്രിയ കൺമണിക്ക് പിറന്നാൾ ആശംസകൾ' എന്ന് ഗോപി സുന്ദർ കുറിച്ചു.

ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അമൃതയ്ക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്. ഇന്നലെയാണ് അമൃത 32ാം പിറന്നാൾ ആഘോഷിച്ചത്. ഗോപി സുന്ദറുമായി ഒരുമിച്ചതിനു ശേഷമുള്ള അമൃതയുടെ ആദ്യ പിറന്നാൾ ആണിത്.

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.