- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്ലാമിൽനിന്ന് ക്രിസ്തുമതത്തിലേക്ക് വന്ന ജിംനാസ്റ്റിക്ക് താരം; ആദ്യ വിവാഹം പിരിഞ്ഞ ശേഷം റഷ്യൻ പ്രസിഡന്റുമായി പ്രണയം; ഇരട്ടിക്കുട്ടികൾക്ക് ജന്മം നൽകിയത് രഹസ്യമായി; ഇപ്പോൾ കോടികളുടെ ബിനാമി സ്വത്ത് മരവിപ്പിച്ചു; യുഎസ് കുടുക്കിയ പുടിന്റെ കാമുകിയുടെ കഥ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെപ്പോലെ തികഞ്ഞ സ്ത്രീലമ്പടനായിട്ടാണ് റഷ്യൻ പ്രസിഡന്റ് വാളിദിമിർ പുടിനും അറിയപ്പെടുന്നത്. പുടിന്റെ കാമുകിമാരുടെയും പങ്കാളികളുടെയും ലിസ്റ്റ് ഏറെ ദൈർഘ്യമുള്ളതാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
റുപർട്ട് മർഡോക്കിന്റെ മുൻ ഭാര്യയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ മുൻ കാമുകിയുമായ വെൻഡി ഡെൻഗ്, പുടിന്റെ കാമുകിയാണെന്നാണ് പത്തുവർഷങ്ങൾക്കുമുമ്പേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുടുനുമായുള്ള വെൻഡിയുടെ ബന്ധം പുറത്ത് വന്നതിനെ തുടർന്നാണ് മർഡോക്ക് ഇവരെ ഉപേക്ഷിച്ചതെന്നും തെളിഞ്ഞിരുന്നു. രണ്ട് മക്കളുടെ അമ്മയായ ഈ ചൈനീസുകാരിക്ക് 47 വയസുണ്ട്. ആരെയും ആകർഷിക്കുന്ന നീലക്കണ്ണുകളാണ് ഇവർക്കുള്ളത്. 2013ൽ ചോർന്ന ഇവരുടെ ഡയറിയിലെ വിവരങ്ങളിലൂടെയാണ് ടോണി ബ്ലെയറും പുടിനുമായുള്ള വെൻഡിയുടെ രഹസ്യബന്ധം ലോകമറിഞ്ഞിരുന്നത്. പക്ഷേ അതിനശേഷം വെൻഡിയുമായി ചേർത്തുവെച്ച പേര് പുടിന്റെത് ആയിരുന്നു.
ബാലപീഡകൻ ആണെന്നുപോലും വിമർശിക്കപ്പെടുന്ന, ഏകാധിപതിയായ ഈ കോടീശ്വരന് റഷ്യക്ക് അകത്തും പറുത്തുമായി നിരവധി കാമുകിമാർ ഉണ്ട്. ഇവരിൽ പലരും പുടിൻ കൊള്ളയടിച്ചുണ്ടാക്കിയ സ്വത്തിന്റെ ബിനാമികളുമാണ്. ഭാര്യ ല്യൂഡ്മിലയുമായി വിവാഹമോചനം നടന്നശേഷം, തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുട്ടിൻ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇതെല്ലാം കള്ളമാണെന്ന് പാശ്ചാത്യമാധ്യമങ്ങൾ കണ്ടെത്തിയിരുന്നു. ഒളിമ്പിക് ജിംനാസ്റ്റിക്‌സ സ്വർണമെഡൽ ജേതാവ് അലീന കബയേവയാണ് പുടിന്റെ ഇപ്പോഴത്തെ അറിയപ്പെടുന്ന കാമുകി. പക്ഷേ ഇപ്പോൾ അമേരിക്ക എട്ടിന്റെ പണി പുടിന് കൊടുത്തിരിക്കയാണ്. അലീനയുടെ മുഴൂവൻ സ്വത്തുക്കളും, യുക്രൈൻ യുദ്ധത്തിന്റെ പേരിൽ മരവിപ്പിച്ചിരിക്കയാണ്.
രണ്ട് ഒളിമ്പിക്ക് മെഡൽ നേടിയ സുന്ദരി
ജിംനാസ്റ്റിക്‌സ് താരം എന്നതിനു പുറമെ, സിനിമാ താരവും മോഡലും രാഷ്ട്രീയ നേതാവുമാണ് പുടിന്റെ കാമുകിയായി അറിയപ്പെടുന്ന അലിന കബായെവ. രണ്ട് ഒളിമ്പിക്സ് മെഡലുകളും 17 ലോക ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയ അലിന.
39 കാരിയാല അലീന റഷ്യൻ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടേഴ്സ് ബോർഡിന്റെ ചെയർപേഴ്സണാണ്. യുക്രെയ്‌നിൽ റഷ്യ നടത്തിയ അധിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നാഷനൽ മിഡിയ ഗ്രൂപ്പ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മേയിൽ യുകെയും ജൂണിൽ യൂറോപ്യൻ യൂണിയനും കബേവയ്ക്കു മേൽ യാത്രാ ഉപരോധം ഏർപ്പെടുത്തിയിരുന്നു.പുടിനുമായി ബന്ധപ്പെട്ട നിരവധി പ്രമുഖർക്കെതിരെ യു എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഏർപ്പെടുത്തിയ ഉപരോധമാണ് ഈ കാമുകിക്ക് വിനയായത്. നിലവിൽ റഷ്യൻ പാർലമെന്റ്് അംഗവുമണ് അലിന. അമേരിക്കയിയിലുള്ള അലീനയുടെ കോടികളുടെ ആസ്തികൾ ഇതോടെ മരവിപ്പിക്കപ്പെട്ടു. ഇവരുമായി ഇടപഴകുന്നതിൽനിന്നും സ്വന്തം പൗരന്മാരെ യു എസ് വിലക്കുകയും ചെയ്തു. പുടിനുമായി ബന്ധമുള്ള നിരവധി റഷ്യൻ പ്രമുഖരും പുതുതായി പുറത്തിറക്കിയ ഉപരോധ പട്ടികയിലുണ്ട്. അമേരിക്കയിൽ വമ്പൻ ബിസിനസുകളുള്ള, കോടീശ്വരന്മാരും പട്ടികയിൽ പെടുന്നു.
കായികതാരം എന്ന നിലയിൽ അറിയപ്പെട്ട അലിന പിന്നീട് പുടിന്റെ സ്വന്തക്കാരിയായി മാറി. പുടിന്റെ യുനൈറ്റഡ് റഷ്യൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഇവർ പാർലമെന്റ് അംഗമായി. പുടിനു വേണ്ടി പ്രവർത്തിക്കുന്ന നാഷനൽ മീഡിയാ ഗ്രൂപ്പിന്റെ അധ്യക്ഷയായി വൈകാതെ ഇവർ മാറി.നേരത്തെ മുസ്ലിം ആയിരുന്ന അലിന പിന്നീട് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു. 2004-ൽ ഇവർ പൊലീസ് ഉദ്യോഗസ്ഥനായ ഡേവിഡ് മുസെലിയാനിയെ വിവാഹം ചെയ്തു. എന്നാൽ, 2005-ൽ വിവാഹമോചിതയായി. ഇതിനു ശേഷമാണ പുടിനുമായി ഇവർ അടുക്കുന്നത്. ഇവരുടെ പ്രണയത്തെക്കുറിച്ച് വാർത്തകൾ വന്നെങ്കിലും റഷ്യൻ ഭരണകൂടം അതു നിഷേധിച്ചു. അതിനു ശേഷം, പുടിന് അലിനയിൽ രണ്ട് മക്കൾ ഉള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും വാർത്ത പ്രസിദ്ധീകരിച്ച സ്ഥാപനം സർക്കാർ പൂട്ടിച്ചു. ഈ വാർത്ത അലിന നിഷേധിക്കുകയും ചെയ്തു.
എതിരെ വാർത്ത നൽകുന്നവർ കൊല്ലപ്പെടുന്നു
പക്ഷേ അലീന മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാൻ പേടികാരണം റഷ്യൻ മാധ്യമങ്ങളും തയ്യാറായിട്ടില്ല. മോസ്‌കോയിലെ കുലാക്കോവ് റിസർച്ച് സെന്റർ ഫോർ ഗൈനക്കോളജി ആൻഡ് പെരിനാറ്റോളജിയുടെ നാലാം നില പൂർണമായും അലീനയ്ക്കായി ഈ മാസമാദ്യം മുതൽ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ, ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാർത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂർണമായ വിവരങ്ങൾ അപ്രത്യക്ഷമായി. എന്നാൽ, മറ്റൊരു റഷ്യൻ ഓൺലൈൻ, കുബയേവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി, പിന്നീട് കാണാതായി എന്ന രീതിയിൽ വാർത്ത കൊടുത്തു. ഈ പോർട്ടലിനെയും പുടിൻ പൂട്ടിച്ചു.
അതുപോലെ തന്നെ പുടിനെ വിമർശിക്കുന്നവർ ഒക്കെ തന്നെ ദരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ് ഉണ്ടായത്. 17ലധികം മാധ്യമ പ്രവർത്തകരാണ് ഇങ്ങനെ മരിച്ചത്. പലരും കെട്ടടത്തിൽനിന്ന് വീണ് കൊല്ലപ്പെടുകയാണ്.സോവിയറ്റ് യൂണിയന്റെയും പിന്നീട് റഷ്യയുടെയും ചാരനായിരുന്ന അലക്‌സാണ്ടർ ലിത്വിനെങ്കോ 2016ൽ ലണ്ടനിൽ കൊല്ലപ്പെട്ടപ്പോഴും വൻ വിവദം ഉണ്ടായിരുന്നു. ലിത്വിനെങ്കോയെ പുട്ടിൻ വധിച്ചതുപോലും തന്നെ അപകീർത്തിപ്പെടുത്തുന്ന തെളിവുകൾ നശിപ്പിക്കാനാണെന്നും റിപ്പോർട്ടുണ്ട്.ലിത്വിനെങ്കോയുടെ മരണം അന്വേഷിച്ച റോബർട്ട് ഓവന്റെ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ഉള്ളത്. പുട്ടിൻ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്നും ലിത്വിനെങ്കോ വെളിപ്പെടുത്തിയിരുന്നു. പുട്ടിൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് ചെറിയ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തലുകളിൽപ്പെടുന്നു.
2006 ജൂണിൽ ക്രെംലിനിൽക്കൂടി നടക്കവെ, പുട്ടിൻ ഒരു അഞ്ചുവയസ്സുകാരന്റെ ഉടുപ്പ് പൊക്കി വയറ്റത്ത് ചുംബിക്കുന്ന ദൃശ്യം അന്വേഷോദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫ്ളാറ്റിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ പുട്ടിൻ നശിപ്പിച്ചുകളഞ്ഞതായും ലിത്വിനെങ്കോയുടെ പഴയ ബ്ലോഗ് ലേഖനത്തിൽപറയുന്നതായി റോബർട്ട് ഓവൻ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ രഹസ്യാന്വേഷണ ഏജൻസി എഫ്എസ്ബിയുടെ തലവനുമായിരുന്നു. പുട്ടിനുമായി തെറ്റി ബ്രിട്ടനിലേക്ക് കടന്ന ലിത്വിനെങ്കോയെ 2006-ൽ പ്ലൂട്ടോണിയം വിഷം നൽകി കൊലപ്പെടുത്തുകയാണെന്നാണ് ആരോപണം.
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നാണേല്ലൊ പഴമൊഴി. അതുപോലെ തന്നെ ഇപ്പോൾ കാമുകി വഴി കോടികളുടെ നഷ്ടമാണ് പുടിന് വന്ന് ചേർന്നിരിക്കുന്നത്. അതുപോലെ പുടിനുമായി എന്തെങ്കിലും രീതിയിൽ ബന്ധമുണ്ടെന്ന് വന്നാൽ മതി. അപ്പോൾ തന്നെ അമേരിക്ക ബ്ലാക്ക് ലിസ്റ്റ് ചെയ്യും.യുഎസും യുകെയും നേരത്തെ പുടിന്റെ പെൺമക്കളായ മരിയ വൊറന്റ്സൊവ, കാതെറിന ടിഖൊനൊവ എന്നിവർക്കെതിരെ വിലക്കു പ്രഖ്യാപിച്ചിരുന്നു.യുക്രൈയിനെ ചുട്ടെരിക്കുന്ന നരാധമനോട്, ഈ രീതിയിലേങ്കിലും പ്രതികാരം നടക്കട്ടെയെന്നാണ്, പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്.