ജാതി മത വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ, ഒരു ജനത മുഴുവനും ഒരുനാൾ ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം. മലയാളി സഞ്ചരിച്ചെത്തിയ നാടുകളിലെല്ലാം എത്തിച്ച അത്തം പത്തിലെ തിരുവോണം ഇക്കുറി ബ്രേ യിൽ പതിനൊന്നാം തവണയും ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ചെറിവൂഡ് മുതൽ വിക്ലോ കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾ .

ഇത്തവണ ഓണം വളരെയധികം വ്യത്യസ്തതകളോടുകൂടി ആഘോഷിക്കാൻ Jose Joseph നേതൃത്വം നൽക്കുന്ന സ്വാഗത കമ്മറ്റി നിലവിൽ വന്നു. സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറ് വരെയാണ് ബ്രേയ് എക്‌സിറ്റിനോട് ചേർന്ന് കിടക്കുന്ന മികച്ച സൗകര്യങ്ങളുള്ള വൂഡ്ബ്രൂക് കോളേജിൽ വെച്ച് ഓണം നടത്തപ്പെടുന്നത് .

ചെറി വുഡ്, ഷാങ്കിൽ, Bray, greystones, New Castle, Newtown Mount Kennedy, Rathnew,Kilcoole, Ashford, Wicklow, Arklow, Rathrum, Gory എന്നിവ ട ങ്ങളിലെ എല്ലാ മലയാളികളും ഒത്തു ചേരുന്ന ഓണാഘോഷങ്ങളില്ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത കമ്മറ്റി അറിയിച്ചു.

ഇത്തവണത്തെ ഓണത്തിന് എത്തിച്ചേർന്ന് സഹകരിക്കാൻ താൽപ്പര്യമുള്ള ഏവരും താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപെട്ട് തങ്ങളുടെ സാന്നിധ്യം ഉറപ്പ് വെരുത്തണം എന്ന് സ്വാഗത കമ്മറ്റി അറിയിച്ചു

Bijo Varghese-0873124724

Kissan Thomas-0876288906

Rison Chungathu-0876666135

Bipin chand-0894492321

Jestine Chacko-0872671587

Lukose george -0892018348