- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ഗോപീകൃഷ്ണൻ അനുസ്മരണവും കെ എം ബഷീർ ഓർമ ദിനവും
തിരുവനന്തപുരം: പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ അനുസ്മരണം നടത്തി. സിറാജ് യൂണിറ്റ് ചീഫ് കെ.എം ബഷീറിന്റെ ഓർമ ദിനവും ആചരിച്ചു. കേസരി ഹാളിൽ നടന്ന ചടങ്ങ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
വാർത്താ മികവിനാൽ മാധ്യമ മേഖലയിൽ തന്റെ സ്ഥാനംഅടയാളപ്പെടുത്തിയ മാധ്യമ പ്രവർത്തകനായിരുന്നു ഗോപീകൃഷ്ണൻ എന്ന് ഉമ്മൻ ചാണ്ടി അനുസ്മരിച്ചു.
ദീർഘകാല സുഹൃത്തിനെയാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
കെ എം ബഷീറിന് നീതി ഉറപ്പാക്കും വരെ ഇപ്പോഴുള്ള ജാഗ്രത മാധ്യമ പ്രവർത്തകർ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ്ജ് തോമസ് അധ്യക്ഷനായി. യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, സിറാജ് ഡയറക്ടർ എ. സൈഫുദ്ദീൻ ഹാജി, മുതിർന്ന മാധ്യമ പ്രവർത്തകരായ വി എസ് രാജേഷ്, ആർ.അജിത്കുമാർ എന്നിവർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി അനുപമ ജി നായർ സ്വാഗതവും ട്രഷറർ ജി.പ്രമോദ് നന്ദിയും പറഞ്ഞു.