ഓസ്റ്റിൻ : അമേരിക്കയിലെ സീറോ മലബാർ ഷിക്കാഗോ രൂപതയിലെ ഇന്റർ പാരീഷ് സ്പോർട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളിൽ ഓസ്റ്റിനിൽ സെന്റ് അൽഫോൻസാ ദേവാലയത്തിന്റെ നേതൃത്വത്തിൽ നടക്കും.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മെഗാ മേളയുടെ വൻവിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വർഷത്തെ കേരള ഗവൺമെന്റ് അവാർഡ് ജേതാവുമായ സിത്താര ഷ്ണകുമാർ നയിക്കുന്ന കൾച്ചറൽ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും.

ടെക്‌സാസ്, ഒക്കൽഹോമ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോർട്സ് മീറ്റിന്റെ മെഗസ്സ്‌പോൺസർ പാറയ്ക്കൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്.

കോവിഡിനുശേഷം നടക്കുന്ന ഈ മെഗസ്സ്പോർട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോർഡിനേറ്റർ മേജർ ഡോ.അനീഷ് ജോർജ്ജിന്റെ നേതൃത്വത്തിൽ നിരവധി കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.