- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസ്: ബോക്സിങ് റിങ്ങിൽ രണ്ട് മെഡൽ ഉറപ്പിച്ച് ഇന്ത്യ; പുരുഷ വിഭാഗത്തിൽ അമിത് പംഗലും വനിതാ വിഭാഗത്തിൽ ജാസ്മിൻ ലംബോറിയയും സെമിയിൽ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ് റിങ്ങിൽ രണ്ട് മെഡലുകൾ ഉറപ്പിച്ച് ഇന്ത്യ. ബോക്സർമാരായ അമിത് പംഗലും ജാസ്മിൻ ലംബോറിയയും സെമിയിൽ കടന്നു.
പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ (ഫ്ളൈവെയ്റ്റ്) സ്‌കോട്ട്ലൻഡിന്റെ ലെന്നൻ മുള്ളിഗനെതിരേ ആധികാരിക ജയം സ്വന്തമാക്കിയാണ് അമിത് പംഗൽ സെമിയിലേക്ക് മുന്നേറിയത്. ഏകകണ്ഠമായ (50) തീരുമാനത്തിലൂടെയായിരുന്നു അമിത്തിന്റെ വിജയം.
വനിതകളുടെ 60 കിലോ വിഭാഗത്തിലാണ് ജാസ്മിൻ ലംബോറിയ സെമിയിൽ കടന്നത്. ന്യൂസീലൻഡിന്റെ ട്രോയ് ഗാർട്ടനെയാണ് ജാസ്മിൻ പരാജയപ്പെടുത്തിയത്.
സ്പോർട്സ് ഡെസ്ക്
Next Story