- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മ മരിച്ചതറിയാതെ ആ കവിളിൽ തല ചായ്ച് ഉറങ്ങുന്ന മൂന്നു വയസുകാരൻ; കരളലിയിക്കുന്ന ചിത്രം ബിഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിലേത്
പട്‌ന: അമ്മ മരിച്ചതറിയാതെ ആ കവളിൽ തല ചായ്ച്ചുറങ്ങുന്ന മൂന്നു വയസുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വേദനയോടെ പങ്കുവെച്ചിരുന്നു. ബിഹാറിലെ ഭഗൽപൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ഞായറാഴ്ചയാണ് 35കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീയുടെ സമീപത്ത് ചേർന്നുറങ്ങിയിരുന്ന ഭിന്നശേഷിക്കാരനായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആവശ്യമായ പരിചരണം നൽകി. ശേഷം സംരക്ഷണത്തിനായി ഭഗൽപൂർ റെയിൽവേ പൊലീസ് ശിശു ക്ഷേമ കമ്മിറ്റിക്ക് കൈമാറി.
സ്ത്രീയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇവരെ തിരിച്ചറിയാൻ അധികൃതർ ശ്രമം നടത്തുകയും ചെയ്‌തെങ്കിലും സാധിച്ചില്ല. ദിവസങ്ങൾ കാത്തിരുന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം അവരുടെ സംസ്‌കാരം നടത്തുകയും ചെയ്തു.
പട്ടിണി കാരണമായിരിക്കാം സ്ത്രീ മരിച്ചത് എന്നാണ് കരുതുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടെന്നും ആവശ്യമായ കാര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.