ന്യൂഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിൽ ആരംഭിക്കാനാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. 5ജി എത്തിയാലും ഇന്ത്യൻ ടെലികോം മേഖല ലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ഒന്നായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

'രാജ്യത്തുടനീളം ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ടെലികോം മേഖലയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ലേലം അവസാനിച്ചു. ഇന്ന് ഞങ്ങളുടെ കമ്മിറ്റി സ്‌പെക്ട്രം വിഹിതത്തിന് അംഗീകാരം നൽകുന്നതിന് ഒരു യോഗം ചേർന്നിരുന്നു. ഒരുപക്ഷേ ഓഗസ്റ്റ് 10നകം സ്‌പെക്ട്രം അനുവദിക്കാൻ സാധിക്കും. ഒക്ടോബറിൽ 5ജി പുറത്തിറക്കാൻ കഴിയും'. അശ്വിനി വൈഷ്ണവ് പറഞ്ഞു.