- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ മൂന്ന് ശ്രീലങ്കൻ കായികതാരങ്ങൾ അത്ലറ്റ്സ് വില്ലേജിൽ നിന്നും മുങ്ങി; ബാക്കി എല്ലാവരുടെയും പാസ്സ്പോർട്ട് പിടിച്ചെടുത്ത് അധികൃതർ; ആകെ തകർന്ന ശ്രീലങ്കയെ ഉപേക്ഷിച്ച് രാജ്യത്തിന് അഭിമാനമായ കായികതാരങ്ങളും
കത്തിയമരുന്ന ജന്മഭൂമിവിട്ട് ജീവനും കൊണ്ട് പലായനം ചെയ്യുന്ന ആദ്യ സംഭവമൊന്നുമല്ല. എന്നാൽ, ഒരു തരത്തിൽ, രാജ്യത്തെ സെലിബ്രിറ്റികൾ ആയിരുന്നവർ ഇത്തരത്തിൽ പലായനം ചെയ്യേണ്ടാവസ്ഥയായി എന്നു പറഞ്ഞാൽ മനസ്സിലാക്കാം ആ രാജ്യത്തിന്റെ ദുരന്തം എത്ര വലുതാണെന്ന്. ശ്രീലങ്കയുടെ ദുരിതത്തിന്റെ ആഴമറിയാൻ ഈയൊരു വാർത്ത മാത്രം മതി. രാജ്യം അഭിമാനപൂർവ്വംനെഞ്ചോടടുക്കുക്ക കായികതാരങ്ങളാണ് ഇപ്പോൾ ഏതുവിധേനയും രാജ്യത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിരിക്കുന്നത്, സാധാരണക്കാരല്ല.
ബ്രിട്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ ശ്രീലങ്കയിൽ നിന്നെത്തിയ സംഘത്തിലെ മൂന്ന് കായികതാരങ്ങളാണ് അവരുടെ താമസ സ്ഥലത്തു നിന്നും മുങ്ങിയിരിക്കുന്നത്. ഇതോടെ ശ്രീലങ്കൻ സംഘത്തിലെ മറ്റ് കായികതാരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പാസ്സ്പോർട്ടുകൾ അധികൃതർ പിടിച്ചെടുത്തു. തകർന്നടിയുന്ന രാജ്യത്തു നിന്നും രക്ഷപ്പെടാനി ഇനിയും ചിലർ കൂടി ഈ സന്ദർഭം ഉപയോഗിച്ചേക്കാം എന്ന ആശങ്കയിലാണ് ഈ നടപടി.
ഒരു ഗുസ്തി താരവും, ജൂഡോ താരവും അതുപോലെ ജൂഡോ പരിശീലകനുമാണ് ഗെയിംസ് വില്ലേജിലെ താമസസ്ഥലത്തു നിന്നും അപ്രത്യക്ഷമായതെന്ന് ശ്രീലങ്കൻ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ, ഇവരുടെ പാസ്സ്പോർട്ടുകൾ സറണ്ടർ ചെയ്തിരിക്കുന്നതിനാൽ ഇവർക്ക് രാജ്യം വിട്ടുപോകാൻ കഴിയില്ല. ഇതോടെ ശ്രീലങ്കൻ ടീമിലെ മുഴുവൻ പേരുടെയും കോമൺവെൽത്ത് സംബന്ധിച്ച രേഖകൾ തിരികെ ഏടുത്തു. 161 അംഗങ്ങൾ അടങ്ങിയ ടീമിലെ മുഴുവൻ പേർക്കും ഇപ്പോൾ 180 ദിവസത്തെ സന്ദർശന വിസ നൽകിയിരിക്കുകയാണ്.
തങ്ങളുടെ സംഘത്തിലെ മൂന്നു പേരെ കാണാതായത് സംബന്ധിച്ച് ബിർമ്മിങ്ഹാം പൊലീസ് അന്വേഷിക്കുകയാണെന്ന് ശ്രീലങ്കൻ ടീം വക്താവ് ഗോബിനാഥ് ശിവരജ പറഞ്ഞു. അതിനു ശേഷം എല്ലാ ടീം അംഗങ്ങളോടും അവരുടെ പാസ്പോർട്ടുകൾ വില്ലേജിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വക്താവ് അറിയിച്ചു. ഏതായാലും ഇവർക്ക് ബ്രിട്ടൻ വിട്ട് പോകാനാവില്ല എന്നും വക്താവ് അറിയിച്ചു.
ശ്രീലങ്കയുടെ അഭിമാന താരമായ യുപുൻ അബീകൂൻ 100 മീറ്ററിൽ ഇന്നലെ വെങ്കലം നേടിയിരുന്നു. അലക്സാണ്ടർ സ്റ്റേഡിയത്തിൽ ഇന്നലെ നേടിയ നേട്ടം പക്ഷെ ഈ അപ്രത്യക്ഷമാകൽ വാർത്തയുടെ നിഴലിൽ മുങ്ങിപ്പോവുകയായിരുന്നു. ശ്രീലങ്കൻ ടീമിന് അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ് ഈ വെങ്കല മെഡൽ. കായിക മത്സരങ്ങൾക്കിടയിൽ കായികതാരങ്ങൾ മുങ്ങുന്നത് ഇതാദ്യമായല്ല. 2018-ൽ ആസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ എത്തിയ കാമറൂൺ ടീമിലെ മൂന്നിലൊന്ന് പേർ അപ്രത്യക്ഷമായിരുന്നു.
ഇതിൽ 230 കായികതാരങ്ങളുംഉദ്യോഗസ്ഥരും ആസ്ട്രേലിയയിൽ അഭയംതേടി ഔദ്യോഗികമായി അപേക്ഷിച്ചു എന്ന വാർത്ത പുറത്ത് വന്നെങ്കിലും ടീമംഗങ്ങൾ അത് നിഷേധിച്ചു. അതുപോലെ റുവാണ്ടയുടെ ഭാരോദ്വാഹന ടീമിന്റെ പരിശീലകനേയും ഈ ഗെയിംസിൽ കാണാതായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ