- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഹ്‌സൂസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു കിലോ സ്വർണം സമ്മാനം; ഭാഗ്യം തുണച്ചത് ബെംഗളൂരു സ്വദേശി മുഹമ്മദ് ഷുഹൈബിനെ
ദുബായ്: നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഒരു കിലോ സ്വർണം സമ്മാനം. മെഹ്‌സൂസ് നറുക്കെടുപ്പിന്റെ ഗോൾഡൻ സമ്മർ പ്രെമോഷന്റെ സമ്മാനമായ ഒരു കിലോ സ്വർണമാണ് ഇന്ത്യക്കാരന് ലഭിച്ചത്. ബെംഗളൂരു സ്വദേശി മുഹമ്മദ് ഷുഹൈബ് ആണ് ആ ഭാഗ്യവാൻ. സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും വീണ്ടും ഓഫിസിലേക്ക് വിളിച്ചു ചോദിച്ച്ാണ് ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
അഞ്ചു വർഷമായി ഇദ്ദേഹം യുഎഇയിൽ എത്തിയിട്ട്. 2017 മുതൽ അബുദാബിയിലെ ഒരു സ്ഥാപനത്തിൽ ഹ്യൂമൺ റിസോഴ്‌സസ് അഡ്‌മിനിട്രറ്ററാണ് ഈ നാൽപ്പത്തിരണ്ടുകാരൻ. ''ഒരു കിലോ സ്വർണം എനിക്കാണെന്ന് ഫോൺ കോൾ ലഭിച്ചപ്പോൾ ശരിക്കും ത്രില്ലടിച്ചു. ആദ്യം എനിക്കത് വിശ്വസിക്കാൻ സാധിച്ചില്ല. സംശയം തീർക്കാൻ വീണ്ടും അവരുടെ ഓഫീസിലേക്ക് വിളിച്ചു. സ്വർണം ലഭിച്ചിരുന്നെങ്കിൽ സ്വപ്നം കണ്ടിരുന്നു. എന്നാൽ സമ്മാനം ലഭിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ല.
ഇത്രയും വലിയ സമ്മാനം ലഭിച്ചുവെന്ന് ഞാൻ ഇതുവരെ എന്റെ ബന്ധുക്കളോടോ കുടുംബാംഗങ്ങളോടോ പോലും പറഞ്ഞിട്ടില്ല. നാട്ടിലുള്ള കുടുംബത്തിന് ഈ സമ്മാനം വലിയ ഗുണം ചെയ്യും. എന്റെ രണ്ടു പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനും സാധിക്കും'' മുഹമ്മദ് ഷുഹൈബ് പറഞ്ഞു.
നറുക്കെടുപ്പിൽ വിനു സുരേഷ്, മണിരാജ് മാരിയപ്പൻ എന്നീ ഇന്ത്യക്കാർക്ക് 100,000 ദിർഹം വീതം സമ്മാനം ലഭിക്കുകയും ചെയ്തു. ഒരു ഫിലിപ്പീൻ സ്വദേശിക്കും 100,000 ദിർഹം ലഭിച്ചു.