- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ-ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും നികുതിയും രജിസ്‌ട്രേഷനും വേണ്ട; ഒഴിവാക്കുന്നത് മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയാത്തവയെ
ഇ-സ്‌കൂട്ടറുകളും കുറഞ്ഞ പവർ ഇലക്ട്രിക് പെഡൽ ബൈക്കുകളും പുഷ്‌ബൈക്കുകൾക്ക് ബാധകമായ അതേ നിയന്ത്രണങ്ങൾക്ക് വിധേയമായ തിനാൽ നികുതി, ഇൻഷുറൻസ് എന്നിവയിൽ നിന്ന് ഒഴിവാക്കുന്നത് തുടരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
കുറഞ്ഞ വേഗതയുള്ള ഇലക്ട്രിക് ബൈക്കുകളെയും ഇ-സ്‌കൂട്ടറുകളെയും രജിസ്‌ട്രേഷൻ, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിൽ നിന്ന് ഒഴിവാക്കാനാണ് സർക്കാർ തീരുമാനം. മണിക്കൂറിൽ 25 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയാത്തവയെയാണ് ഒഴിവാക്കുന്നത്. എന്നാൽ കൂടുതൽ വേഗതയുള്ളവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമാകും.
റോഡ് ട്രാഫിക് ആൻഡ് റോഡ്‌സ് ബില്ലിലാണ് ഇ-ബൈക്കുകൾക്കും ഇ-സ്‌കൂട്ടറുകൾക്കുമായി പ്രത്യേക നിയമനിർമ്മാണം വരുന്നത്. മണിക്കൂറിൽ 25 കിലോമീറ്ററിന് മേൽ വേഗതയില്ലാത്ത ഇ-ബൈക്കുകളെ സാധാരണ പെഡൽ സൈക്കിളുകൾ പോലെ തന്നെയാകും നിയമം പരിഗണിക്കുക.
എന്നിരുന്നാലും, 25 കിലോമീറ്ററിൽ കൂടുതൽ പെഡൽ സഹായം അനുവദിക്കുന്ന ഇ-ബൈക്കുകൾക്ക് രജിസ്‌ട്രേഷനും ഇൻഷുറൻസും നികുതിയും ആവശ്യമായി വരും. എന്നാൽ ഈ നിയമം പാർലമെന്റിലേയ്‌ക്കെത്തിയിട്ടില്ല. ഡ്രൈവിങ് ലൈസൻസുള്ളവർക്ക് മാത്രമേ ഇത്തരം ബൈക്കുകളും സൈക്കിളുകളും ഓടിക്കാൻ അനുവാദമുണ്ടാകൂ.