ലയാളികളുടെ മുറ്റത്തെ മുല്ലയായി മനസ്സിൽ കൂടുകൂട്ടിയ താരമാണ് ഗോപിക. വിവാഹ ശേഷം ഭർത്താവുമൊന്നിച്ച് ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. നാളുകൾക്ക് ശേഷമാണ് ഗോപിക ഓസ്‌ട്രേലിയയിൽ നിന്നും നാട്ടിലെത്തുന്നത്. നാട്ടിലെ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സോഷ്യൽമീഡിയയിൽ സജീവമല്ലാത്തതിനാൽ കുടുംബവുമൊത്തുള്ള ഗോപികയുടെ ചിത്രങ്ങൾ അധികം പുറത്തുവന്നിട്ടില്ല. സഹോദരി ഗ്ലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഗോപികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രങ്ങളിലുള്ളത്. മാതാപിതാക്കളെയും സഹോദരിയുടെ കുടുംബത്തെയും ചിത്രങ്ങളിൽ കാണാം. മഞ്ഞ ഡ്രസിൽ അതീവ സുന്ദരിയായാണ് ഗോപിക ചിത്രങ്ങളിലുള്ളത്. ഗോപികയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ആരാധകരുടെ കമന്റുകൾ.