- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
2500 ഡോളർ സമ്മാനം: പൈതോൺ ഹണ്ടിങ് മൽസരം ഇന്നു മുതൽ
വെസ്റ്റ് പാംബീച്ച്: ഏറ്റവും നീളം കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നവർക്ക് 2500 ഡോളർ വരെ ലഭിക്കുന്ന പൈതോൺ ഹണ്ടിംഗിന് സീസൺ ഇന്നു (വെള്ളി) മുതൽ തുടക്കം. അഞ്ചു മുതൽ 15 വരെ പത്തുദിവസം നീണ്ടു നിൽക്കുന്ന പൈതോൺ ഹണ്ടിംഗിന് നൂറുകണക്കിനു പാമ്പു പിടുത്തക്കാരാണ് ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സൗത്ത് ഫ്ളോറിഡയിൽ എത്തിചേർന്നിരിക്കുന്നത്.
ബർമീസ് പൈതോണാണ് ഫ്ലോറിഡായിൽ വർധിച്ചു വരുന്ന പെരുമ്പാമ്പുകളിൽ ഏറ്റവും കൂടുതലുള്ളത്. വളരെയധികം പരിചയ സമ്പത്തുള്ളവരാണ് ഈ സീസണിൽ മൽസര ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന 4 പെരുമ്പാമ്പുകൾക്ക് ഒന്നിന് 50 ഡോളർ വീതവും തുടർന്ന് കൂടുതൽ വലിപ്പമുള്ള പെരുമ്പാമ്പുകൾക്കു ഓരോ അടിക്കും 25 ഡോളറും നൽകും.
ഇതിൽ പങ്കെടുക്കുന്നവർക്ക് ആകെ ചിലവു വരുന്നത് 25 ഡോളർ രജിസ്റ്റ്രേഷൻ ഫീസ് മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുള്ള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. അലിഗേറ്റേഴ്സിനെ പോലും പൂർണ്ണമായും വിഴുങ്ങുന്ന പെരുമ്പാമ്പുകൾ ഇവിടങ്ങളിൽ സുലഭമാണ്.
ഫ്ലോറിഡാ വൈൽഡ് ലൈഫ് അധികൃതർ സംഘടിപ്പിക്കുന്ന ഈ ഹണ്ടിങ് സീസണിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്