വർഷാവസാനം ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സ്‌പെയിനിന്റെ സൗജന്യ ട്രെയിൻ ടിക്കറ്റ് സ്‌കീമിന് വിനോദസഞ്ചാരികൾക്കും അർഹതയുണ്ടാകും.ഒരു വിദേശ ടൂറിസ്റ്റ് നെറ്റ്‌വർക്ക് പതിവായി ഉപയോഗിക്കുന്ന ആളാണെങ്കിൽ, അയാൾക്ക് ഈ സബ്സ്‌ക്രിപ്ഷൻ ഉപയോഗിക്കാനാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

എല്ലാ വിനോദസഞ്ചാരികൾക്കും അവർ എവിടെ നിന്നുള്ളവരാണെന്നത് പരിഗണിക്കാതെ തന്നെ സൗജന്യ ട്രെയിൻ യാത്ര ലഭ്യമാക്കാനാണ് തീരുമാനം.സൗജന്യ ട്രെയിൻ യാത്ര സ്പെയിനിലേക്ക് കൂടുതൽ സന്ദർശകരെ വശീകരിക്കുമെന്നും കോവിഡ് മൂലമുണ്ടായ സമ്പാത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.

ആകർഷകമായ ഈ യാത്രാ കിഴിവ് 2022 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ ലഭ്യമാകും.സ്‌പെയിനിലെ എല്ലാവർക്കും എല്ലാ റൂട്ടുകളിലും എല്ലാത്തരം ട്രെയിനുകളിലും സൗജന്യ ട്രെയിൻ യാത്ര സ്പാനിഷ് സർക്കാർ അനുവദിച്ചിട്ടില്ല.ലോക്കൽ, കമ്മ്യൂട്ടർ ട്രെയിനുകൾ സൗജന്യമായിരിക്കും. ചുറ്റുപാടുകൾ, പ്രാന്തപ്രദേശങ്ങൾ (കാറ്റലോണിയ), പ്രാദേശിക, ഇടത്തരം ദൂര യാത്രകൾ,എന്നിവ 100 ശതമാനം സൗജന്യമായിരിക്കും.